കൊളോൺ*പോർസിൽ*ഓണാഘോഷം സെപ്റ്റംബർ മൂന്നിന്
Friday, August 26, 2016 8:16 AM IST
കൊളോൺ:*കൊളോൺ പട്ടണത്തിനു സമീപത്തു സ്‌ഥിതിചെയ്യുന്ന പോർസിലെ*നാല്പത്തിയഞ്ചിൽപ്പരം മലയാളികൾ ഒന്നുചേർന്നു ഈ വർഷത്തെ*സംഗമവും ഓണാഘോഷവും*സെപ്റ്റംബർ മൂന്നിനു (ശനി) ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചിനു പോർസിലെ അലക്സിയാനർ ആശുപത്രി ഹാളിൽ അരങ്ങേറുന്ന ആഘോഷങ്ങൾക്ക് വർണ വിസ്മയം തീർക്കുവാൻ വിവിധതരം കലാപരിപാടികളും ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു.*കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ*കേരളത്തനിമയിൽ പരമ്പരാഗത രീതികളോടെ മാവേലിയെ എതിരേൽക്കൽ, തിരുവാതിരകളി, തുടർന്നു വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുമെന്നു പാപ്പച്ചൻ പുത്തൻപറമ്പിൽ*അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വിവിധ ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ട്

വിവരങ്ങൾക്ക്: പാപ്പച്ചൻ പുത്തൻപറമ്പിൽ 02203 2969257.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ