ജേക്കബ് തോമസ് നിര്യാതനായി
Thursday, October 12, 2017 3:49 AM IST
ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും യുക്മ സാംസ്കാരിക വേദി സാഹിത്യ വിഭാഗം കമ്മിറ്റിയംഗവുമായ കുര്യൻ ജോർജിന്‍റെ ഭാര്യ മിനി ജേക്കബിന്‍റെ പിതാവ് എരുമേലി പരുവനാനിയ്ക്കൽ ജേക്കബ് തോമസ് (ചാക്കോ-75) നിര്യാതനായി. ഭാര്യ പാണപിലാവ് കണ്ടത്തിൽ കുടുംബാംഗമായ ത്രേസ്യാമ്മ. മറ്റുമക്കൾ:, മനോജ് (ടെക്നോ പാർക്ക്, തിരുവനന്തപുരം), മായ. മരുമക്കൾ: കുര്യൻ ജോർജ് കണിവേലിൽ (ബോൾട്ടൻ), മിനി, ബെന്നി തോമസ് കണ്ടത്തിൽ.

പരേതന്‍റെ നിര്യാണത്തിൽ യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ഫിലിപ്പ് കൊച്ചെട്ടി എന്നിവർ അനുശോചനം രേഖപ്പെടുത്തി.