ലത്തീൻ കത്തോലിക്കർ സമുദായദിനം ആഘോഷിച്ചു
Monday, December 4, 2017 3:41 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി ലത്തീൻ കാത്തലിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം നടത്തി. ലക്ഷ്മിനഗർ സെന്‍റ് മാത്യൂസ് പള്ളിയിൽ നടന്ന ആഘോഷപരിപാടികൾ പുതുതായി നിയമിക്കപ്പെട്ട ചാപ്ലിൻ റവ. ഡോ. വർഗീസ് ചെറിയകടവിൽ ഉദ്ഘാടനം ചെയ്തു. പ്രാർഥനാപൂർണമായ ജീവിതം നയിക്കുകയും ആത്മീയതയിൽ തങ്ങളുടെ കുട്ടികളെ വിശ്വാസത്തിന്‍റെ തീഷ്ണതയിൽ വളർത്തിക്കൊണ്ടു വരണമെന്ന് സമുദായ അംഗങ്ങളോട് ഡോ. വർഗീസ് ചെറിയകടവിൽ ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് അഡ്വ. ഡിസൂസ ഫിലിപ്പ് പുതിയ ചാപ്ലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തൂടർന്നു സംഘടനയുടെ രണ്ടു വർഷത്തെ രൂപരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് റെന്നി സേവ്യർ, ജനറൽ സെക്രട്ടറി കുഞ്ഞുമോൻ പീറ്റർ, ട്രഷറർ ഷിബു അലോഷ്യസ്, മൈക്കിൾ ആന്‍റണി, കെ.എസ്. നെപ്പോളിയൻ, ഐഎം സ്റ്റാൻലി, എൻ.എക്സ്. കുഞ്ഞുമോൻ, സേവ്യർ ആന്‍റണി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്