സ്വി​സ് ആ​ൽ​പ്സി​ലേ​ക്ക് 2017ൽ ​റെ​ക്കോ​ർ​ഡ് സ​ന്ദ​ർ​ശ​നം
Friday, January 12, 2018 11:04 PM IST
സൂ​റി​ച്ച്: യും​ഗ് ഫ്ര​റൗ​യോ​ഹ് യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ സ്വി​സ് ആ​ൽ​പ്സി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഒ​രു മി​ല്യ​ണി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സീ​സ​ണി​ൽ മാ​ത്രം യും​ഗ് ഫ്ര​റൗ​യോ​ഹ് സ​ന്ദ​ർ​ശി​ച്ച​ത്.

2016നെ ​അ​പേ​ക്ഷി​ച്ച് 13.5 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് യും​ഗ ഫ്ര​റൗ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 70 ശ​ത​മാ​നം സ​ന്ദ​ർ​ശ​ക​രും ഇ​ന്ത്യ, ചൈ​ന തു​ട​ങ്ങി​യ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണെ​ന്ന് ഇ​ൻ​റ്റ​ർ​ലാ​ക്ക​ൻ ക​ന്പ​നി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. 11,322 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ആ​ൽ​പ്സ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള സ്റ്റേ​ഷ​നാ​ണ്.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ