സ്റ്റാ​ർ​സിം​ഗ​ർ 3 യു​ടെ പു​തി​യ എ​പ്പി​സോ​ഡ് പ്രേ​ക്ഷ​ക​ർ​ക്ക് വി​സ്മ​യ കാ​ഴ്ച​യാ​കു​ന്നു
Tuesday, February 13, 2018 11:25 PM IST
ല​ണ്ട​ൻ: ഗ​ർ​ഷോം ടി​വി യു​ക്മ സ്റ്റാ​ർ​സിം​ഗ​ർ 3 യൂ​റോ​പ്പ് മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റി​യ സം​ഗീ​ത യാ​ത്ര​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. യു​കെ​യി​ലെ ര​ണ്ടു വേ​ദി​ക​ളി​ൽ ന​ട​ന്ന ഒ​ഡി​ഷ​നു​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗാ​യ​ക​പ്ര​തി​ഭ​ക​ളും, സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ​നി​ന്നും റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള പ്രൗ​ഢ​മാ​യ ഗാ​യ​ക​നി​ര​യാ​ണ് സ്റ്റാ​ർ​സിം​ഗ​ർ 3 യി​ൽ പാ​ടാ​ൻ എ​ത്തു​ന്ന​ത്. 1970-80 ക​ളി​ലെ ഹൃ​ദ്യ​ഗാ​ന​ങ്ങ​ളു​ടെ ഈ ​പു​തി​യ എ​പ്പി​സോ​ഡി​ൽ വ്യ​ത്യ​സ്ത​മാ​യ സം​ഗീ​ത ശൈ​ലി​ക​ളു​മാ​യെ​ത്തു​ന്ന മൂ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.

എം.​ഡി രാ​ജേ​ന്ദ്ര​ന്‍റെ വ​രി​ക​ൾ​ക്ക് ജെ​റി അ​മ​ൽ​ദേ​വ് ഈ​ണം ന​ൽ​കി​യ ’വാ​ചാ​ലം എ​ൻ മൗ​ന​വും നി​ൻ മൗ​ന​വും’ എ​ന്ന ഗാ​ന​വു​മാ​യാ​ണ് നോ​ർ​ത്താം​പ്ട​ണി​ൽ​നി​ന്നു​ള്ള ആ​ന​ന്ദ് ജോ​ണ്‍ ഈ ​എ​പ്പി​സോ​ഡി​ലെ ആ​ദ്യ ഗാ​യ​ക​നാ​യെ​ത്തു​ന്ന​ത്.

1970 ക​ളു​ടെ ആ​ദ്യം പു​റ​ത്തി​റ​ങ്ങി​യ ന്ധ​സ്വ​പ്നം​ന്ധ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു​ഗാ​ന​മാ​ണ് അ​ടു​ത്ത മ​ത്സ​രാ​ർ​ത്ഥി ര​ച​നാ കൃ​ഷ്ണ​ൻ ആ​ല​പി​ക്കു​ന്ന​ത്. ’മ​ഴ​വി​ൽ​കൊ​ടി കാ​വ​ടി അ​ഴ​കു​വി​ട​ർ​ത്തി​യ മാ​ന​ത്തെ പൂ​ങ്കാ​വി​ൽ’ എ​ന്ന ഈ ​ഗാ​ന​ത്തി​ന് മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ഒ​എ​ൻ​വി കു​റു​പ്പി​ന്‍റെ ര​ച​ന​യി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ സ​ലി​ൽ ദാ​ദ​എ​ന്ന സ​ലി​ൽ ചൗ​ധ​രി​യാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​എ​പ്പി​സോ​ഡി​ലെ അ​വ​സാ​ന മ​ത്സ​രാ​ർ​ത്ഥി​യാ​യി എ​ത്തു​ന്ന​ത് ഹ​ള്ളി​ൽ​നി​ന്നു​ള്ള സാ​ൻ തോ​മ​സ് ആ​ണ്. ’അ​നു​രാ​ഗി​ണീ ഇ​താ എ​ൻ ക​ര​ളി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ’ എ​ന്ന വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന മ​നോ​ഹ​ര ഗാ​ന​വു​മാ​യാ​ണ് സാ​ൻ എ​ത്തു​ന്ന​ത്. പൂ​വ​ച്ച​ൽ ഖാ​ദ​ർ ആ​ണ് ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ണ്‍​സ​ൻ മാ​ഷ് ചി​ട്ട​പ്പെ​ടു​ത്തി, യേ​ശു​ദാ​സ് ആ​ല​പി​ച്ച ഈ ​ഗാ​നം 1980 ക​ളി​ൽ മ​ല​യാ​ള​ക്ക​ര​യു​ടെ ഹ​ര​മാ​യി​രു​ന്ന ന്ധ​ഒ​രു കു​ട​ക്കീ​ഴി​ൽ​ന്ധ എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്നാ​ണ്.

സ്റ്റാ​ർ​സിം​ഗ​ർ 3 പു​രോ​ഗ​മി​ക്കു​ന്ന വേ​ഗ​ത്തി​ൽ ത​ന്നെ മ​ത്സ​രാ​ർ​ത്ഥി​ക​ളും പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ചേ​ക്കേ​റു​ക​യാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യും മ​റ്റ് ന​വ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് പ്രേ​ക്ഷ​ക​രി​ൽ​നി​ന്നും നി​ര​വ​ധി പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ആ​ശം​സ​ക​ളു​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​മ്യു​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ​യെ ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും uukmastarsinger3@gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്കാ​വു​ന്ന​താ​ണ്. പു​തി​യ എ​പ്പി​സോ​ഡ് കാ​ണു​വാ​ൻ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന യൂ​ട്യൂ​ബ് ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക.

https://www.youtube.com/watch?v=NnO1xO4L0_I&feature=youtu.be