എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ സ്ഥാ​പ​ക​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, May 15, 2018 10:18 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടേ​ൽ​ന​ഗ​ർ സ​ത്യം പാ​ർ​ക്കി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ 115-ാമ​ത് ജന്മവാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. 1903 മേ​യ് 15 മു​ത​ൽ ഇ​ന്നു വ​രെ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ ന​യി​ച്ചു മ​ണ്‍​മ​റ​ഞ്ഞ നേ​താ​ക്ക​ളെ സ്മ​രി​ച്ചു.

ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജാ​മ്യാ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​നി​ക​ളാ​യ വൈ​ശാ​ലി, വൈ​ഷ്ണ​വി, ആ​ഷി​ത മ​നോ​ജ് എ​ന്നി​വ​ർ പാ​ത​ക വ​ന്ദ​നം ന​ട​ത്തി. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വം ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ത്തി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് മ​ധു​ര​പ​ല​ഹാ​ര​വി​ത​ര​ണം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്