പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞു; ഡ​ൽ​ഹി​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി
Wednesday, May 30, 2018 7:14 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​വാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഡ​ൽ​ഹി​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. ക​ക്റോ​ല സ്വ​ദേ​ശി​യാ​യ രോ​ഹി​ത് കു​മാ​ർ മീ​ന(17), വ​ന​ന്ത് കു​ഞ്ച് സ്വ​ദേ​ശി പ്ര​ഗ്യാ പാ​ണ്ഡേ(15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പ​രീ​ക്ഷ​ഫ​ലം 59 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ മീ​ന നി​രാ​ശ​മൂ​ലം ജീ​വ​നൊ​ടു​ക്കി​യ​ത്. 70 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യാ​ണ് പാ​ണ്ഡേ വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച മാ​ർ​ക്ക് കി​ട്ടാ​ത്ത​തി​ലെ വി​ഷ​മ​ത്തി​ൽ വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

പ​ത്താം ക്ലാ​സി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ 86.7 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 99.90 ശ​ത​മാ​നം വി​ജ​യം ​നേ​ടി തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ്‍ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു.