ലിംഗ സമത്വം: സ്വീഡനെ മാതൃകയാക്കാൻ യുക്രെയ്ൻ
Thursday, June 7, 2018 1:00 AM IST
സ്റ്റോക്ക്ഹോം: ലിംഗ സമത്വത്തിന്‍റെ കാര്യത്തിൽ സ്വീഡനെ മാതൃകയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യുക്രേനിയൻ ഉപപ്രധാനമന്ത്രി ഇവാന ക്ലിംപുഷ് സിന്‍റാഡ്സെ. യൂറോപ്യൻ, യൂറോ അറ്റ്ലാന്‍റിക് ഇന്‍റഗ്രേഷൻ വകുപ്പിന്‍റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയാണ് ഇവാന.

മറ്റു രാജ്യങ്ങൾ ലിംഗ സമത്വത്തിന്‍റെ വെർഷൻ 1.2 നടപ്പാക്കാൻ പണിപ്പെടുന്പോൾ സ്വീഡൻ 2.0 വെർഷനാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഇവാന അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ