മീഡിയ ഫോക്കസ് 2019 ഡാളസില്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച
Sunday, September 15, 2019 12:42 PM IST
മസ്‌കിറ്റ് (ഡാളസ്): ഡാളസ് വൈഎംഇഎഎഫിന്റെ ആഭിമുഖ്യത്തില്‍ മീഡിയാ ഫോക്കസ് 2019 ഡാളസിലെ മസ്‌കിറ്റ് സിറ്റിയില്‍ സംഘടിപ്പിക്കുന്നു. വേദ പുസ്തകാടിസ്ഥാനത്തില്‍ ടെക്‌നോളജിയും, സോഷ്യല്‍ മീഡിയായും എങ്ങനെ ഉപയോഗിക്കണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആല്‍ഫാ ടിവി ചെയര്‍മാന്‍ സജീവ് വര്‍ഗീസ് പ്രഭാഷണം നടത്തും.

സെപ്റ്റംബര്‍ 15 ഞായര്‍ വൈകിട്ട് ആറു മുതല്‍ മസ്‌കിറ്റിലുള്ള ബ്രദറണ്‍ അസംബ്ലി ഹോളിലാണ് പരിപാടികള്‍ക്കായി വേദി ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കേള്‍ക്കുന്നതിനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഫിലിപ്പ് ആഡ്രൂസ് അറിയിച്ചു.

പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു കെ തോമസ് 469 279 9556, ലിന്‍സണ്‍ അബ്രഹാം 214 629 6684.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍