മിൽവാക്കി: വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുന്നാൾ 18ന് ഭക്തിപൂർവം കൊണ്ടാടും. തിരുന്നാൾ ദിനം രാവിലെ 10:45ന് മിൽവാക്കി ബ്ലൂമൗണ്ട് സെന്റ് തെരേസ് പള്ളിയിൽ നടക്കുന്ന ആഘോഷപൂർവമായ തിരുന്നാൾ കുർബാനയ്ക്ക് ചിക്കാഗോ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും.
വിസ്കോൺസിനിലെ സീറോ മലബാർ വൈദീകർ സഹകാർമികരായിരിക്കും. കുർബാന അനന്തരം ലദീഞ്, ആഘോഷപൂർവമായ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് പാരിഷ് ഹാളിൽ നടത്തപ്പെടുന്ന കലാപരിപാടികളിലും സ്നേഹ വിരുന്നിലും പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ ഫാ. നവീൻ പള്ളൂരാത്തിൽ ട്രസ്റ്റിമാരായ ജെറിൻ ജോസഫ് ആലപ്പാടൻ, ജെഫ്രി ജോൺ കൊച്ചുപറമ്പിൽ എന്നിവർ അറിയിച്ചു.
തിരുനാളിനോട് അനുബന്ധിച്ച് ഇടവകയിലെ കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടത്തും. സിസിഡി വിദ്യാർഥികളായ ജോയൽ ഡിക്രൂസ് തറപ്പിൽ, യോഹാൻ ജെറിൻ ആലപ്പാടൻ, ഇവ അന്ന വർഗീസ് വടക്കേതിൽ, നോറ ജെറിൾ അമ്പഴത്തിങ്കൽ എന്നിവരാണ് ഈ വർഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണാർഥികൾ.
ചിക്കാഗോ രൂപതയുടെ ദ്വിതീയ മെത്രാനായി ഉയർത്തപ്പെട്ട ശേഷം ആദ്യമായി വിസ്കോൺസിനിൽ സന്ദർശനം നടത്തുന്ന അഭിവന്ദ്യ പിതാവിന് വിസ്കോൺസിൻ സീറോ മലബാർ സഭാംഗങ്ങളുടെ ഊഷ്മളമായ സ്വീകരണം നൽകും.
എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി വരുന്നതായി തിരുനാൾ കമ്മിറ്റി അംഗങ്ങളായ വിൻസെന്റ് സഖറിയാസ്, തോമസ് ഡിക്രൂസ്, സുജിൽ ജോൺ, സി.സ്മിത പാറപ്പുറം സിഎംസി, സ്റ്റീഫൻ പോളി, ദീപക് ബാബു, പോൾ കോലഞ്ചേരി, നയന ബിജോയ്, അൽഫോൻസാ ജോൺ പോൾ, ഷൈനി ജിൽസൺ, ജോ വയലിൽ എന്നിവർ അറിയിച്ചു.