Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഹൃദയം പൊട്ടി സ്പെയിൻ
Thursday, March 26, 2020 10:15 PM IST
മാഡ്രിഡ്: സ്പെയിൻ എന്നു കേൾക്കുന്പോൾതന്നെ മനസിലോടിയെത്തുന്നത് സഞ്ചാരികളുടെ പറുദീസയെന്നോ രാജപ്രഭുക്കളുടെ നാടെന്നോ അതിലുപരി ബലേറിയൻ (ബലേറിക്) കടലിന്റെ റാണിയെന്നോ ഒക്കെയാണ്. യൂറോപ്പുകാരുടെ ഏറ്റവും വലിയ ആകർഷണ രാജ്യവും 17 ഓട്ടോണമി അധികാരമുള്ള പ്രവിശ്യകളുടെ വൈവിധ്യം തുടിക്കുന്ന, കറ്റലോണിയൻ സംസ്കാരങ്ങളുടെ കേന്ദ്രവുമെന്നാണ്. കാൽപ്പന്തുകളിക്കാരുടെ, കളികന്പക്കാരുടെ, ഫുട്ബോൾ ക്ലബുകളുടെ, കാൽപ്പന്തുരാജാക്കന്മാരുടെ പേരുകൂടി ചേർന്നാൽ സ്പെയിൻ എന്തുകൊണ്ടും ലോകത്തിന്റെ നിറുകയിൽത്തന്നെ.
പറഞ്ഞുവരുന്നത് അതൊന്നുമല്ല. ഇതിപ്പോൾ കൊറോണക്കാലമാണ്. ആഗോള തലത്തിൽ മനുഷ്യരാശിയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസിന്റെ പ്രഭവം ചൈനയിലെ വുഹാനിലാണെങ്കിലും അതു യൂറോപ്പിലേയ്ക്കു പറിച്ചു നട്ടത് ഇറ്റലിയിലെ ലൊംബാർഡിയ പ്രവിശ്യയിൽ നിന്നാണ്. ഫുട്ബോൾ കന്പക്കാരുടെ നാടായ ഇറ്റലിയിൽ മൽസരങ്ങൾ നടക്കുന്പോൾ അതിന്റെ ആവേശം മൂത്ത് നേരിട്ടു കളി കാണാനെത്തുന്ന ഇതര യൂറോപ്യൻ ജനതയിൽ മുന്നിൽതന്നെയാണ് സ്പെയിൻകാരും. അതുതന്നെയുമല്ല തങ്ങളുടെ രാജ്യക്കാരായ ക്ലബുകാർ മൽസരത്തിനായി മറ്റൊരു രാജ്യത്തെ ക്ലബുമായി മറുനാട്ടിൽ ഏറ്റുമുട്ടുന്പോൾ അതിനെ പിന്താങ്ങിയില്ലെങ്കിൽ പിന്നെയെന്തു രാജ്യസ്നേഹം, എന്തു ഫുട്ബോൾ പ്രേമം എന്നുതന്നെ ചിലപ്പോൾ സ്വയം ചോദ്യമുയരും.
ഫെബ്രുവരി 19 ന് ഇറ്റലിയിലെ ലൊംബാർഡിയിൽ നടക്കേണ്ടിയിരുന്ന യൂറോപ്യൻ ച്യാന്പ്യൻസ് ലീഗ് ഫുട്ബോളിലെ ഒരു പ്രീ ക്വാർട്ടർ ഫൈനൽ മത്സരം ചില സാങ്കേതിക കാരണങ്ങളാൽ മിലാനിലെ ഗിയുസെപ്പെ മെസാ സ്റ്റേഡിയത്തലേക്ക് മാറ്റിയത് യാദൃച്ചികം. അതാവട്ടെ യൂറോപ്പിനെ ആകെ തീച്ചൂളയിലേയ്ക്കു നയിക്കുന്ന കൊറോണയുടെ വിത്തുപാകാൻ സഹായിക്കുകയും ചെയ്തു.
ആദ്യപാദ ഫൈനലിൽ ഏറ്റുമുട്ടിയത് ഇറ്റലിയുടെ അറ്റ്ലാന്റയും സ്പാനിഷ് ക്ലബായ വലൻസിയയുമായിരുന്നു. മൽസരത്തിനുആവേശം പകരാൻ മിലാനിലെ സ്റ്റേഡിയത്തിൽ എത്തിയവരിൽ 3000 ഓളം പേർ സ്പെയിനിൽ നിന്നും വന്ന വലൻസിയൻ ക്ലബിന്റെ ആരാധകരുമായിരുന്നു. മൽസരം പൊടിപൊടിച്ചതിനൊപ്പം ആഘോഷവും നടന്നു. ഒടുവിൽ കൊറോണയും കൊണ്ട് അവർ സ്വന്തം നാട്ടിൽച്ചെന്ന് പിന്നെയും മൽസരങ്ങളുടെ പിറകെ ആരാധകർ ഓടി. പിന്നീടുള്ള വാരാന്ത്യത്തിൽ സ്പാനിഷ് ലാ ലീഗയിൽ വലൻസിയയും ഡെപൊർട്ടിവോ അലവസുമായി ഏറ്റുമുട്ടുന്നതു കാണാൻ അവിടെയുമെത്തി ഈ ആരാധക കൊറോണ വാഹകർ. അവിടെയും ആഘോഷത്തിന് അതിരില്ലായിരുന്നു. അതിനിടയിൽ വിറ്റോറിയ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനത്തിനും കൊറോണയെ സമ്മാനിച്ചു ഈ ആരാധകർ. രണ്ടാഴ്ചയുടെ അവസാനം വിറ്റോറിയയിൽ എത്തിയവർ സ്പെയിനിലെ ആദ്യത്തെ കൊറോണ പ്രഭവ ദാതാക്കളായി മാറിയത് ഒരുതരത്തിൽ കാൽപ്പന്തുകളിയുടെ ആവേത്തിലൂടെയെന്നതും മറ്റൊരു സത്യം.
കരൾ പിടഞ്ഞു സ്പെയിൻ ; തേങ്ങലൊതുക്കി ജനം : ആശങ്കയോടെ സർക്കാർ
പിന്നീടുള്ള കഥയാണ് സ്പെയിനിനെ ആകെ മാറ്റിമറിച്ചത്. തുടക്കത്തിലെ വൈെറസ് ബാധയുടെ വ്യാപനം വേഗത്തിലായി. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിൻറെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഒൗദ്യോഗിക വസതിയിൽ പ്രത്യേക നിരീക്ഷണത്തിലുമായി.
കൊറോണബാധിതരുടെ എണ്ണത്തിൽ ഒറ്റ ദിവസംകൊണ്ട് 18 ശതമാനം വർധനയായതോടെ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ച്, എല്ലാ ജനങ്ങളും വീട്ടിൽ നിന്നു പുറത്തിറങ്ങാതെ കഴിയണമെന്നു സർക്കാർ നിർദേശിച്ചിട്ടും രോഗബാധ പെരുകി. രോഗം ബാധിച്ചതിൽ 42 ശതമാനം പേർ ഇപ്പോഴും ആശുപത്രികളിലുണ്ട്. കറച്ചു പേർ രോഗവിമുക്തരായി. മറ്റുള്ളവർ വീടുകളിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നത്.
രോഗം ബാധിച്ച മാഡ്രിഡാണ് ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നത്. രാജ്യത്തെ ആകെ രോഗബാധിതരിൽ 41 ശതമാനവും ഇവിടെയാണ്. ഇത് രാജ്യത്താകെയുള്ള മരണസംഖ്യയുടെ മൂന്നിൽ രണ്ടു വരും.മരണങ്ങളും ബാധിതരുടെ എണ്ണവും കൂടിയപ്പോൾ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് വീടു വിട്ടിറങ്ങാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഒടുവിൽ ആശുപത്രികൾ തികയാതെ വന്നപ്പോൾ സ്പാനിഷ് തലസ്ഥാനത്തെ ഹോട്ടലുകൾ ആശുപത്രികളാക്കി കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നു. രോഗബാധിരുടെ എണ്ണം കുതിച്ചുയരുന്നത് ആശുപത്രികൾക്കു താങ്ങാൻ പറ്റാതെ വരുന്ന സാഹചര്യത്തിലാണ് നടപടി.
ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം ആശുപത്രികളിൽ ചികിത്സിക്കുകയും താരതമ്യേന അപകടസാധ്യത കുറഞ്ഞു നിൽക്കുന്നവരെ ഇത്തരം സൗകര്യങ്ങളിൽ പരിചരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ആശുപത്രികൾക്കും ഇത്തരം ഹോട്ടലുകൾക്കുമിടയിൽ രോഗികളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നതിന് ആംബുലൻസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.
വീടിനു പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശം ജനങ്ങൾ പൂർണമായി അനുസരിക്കാത്ത സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികളുമായി സ്പാനിഷ് അധികൃതർ മുന്നോട്ടു പോയി.
അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് പുറത്തിറങ്ങി നടക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിനുള്ള നടപടികളാക്കി ഉയർത്തി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ 157 പേരെ അറസ്റ്റു ചെയ്തുകഴിഞ്ഞു. മാഡ്രിഡിൽ മാത്രം 907 പേർക്ക് പിഴയും ചുമത്തി.
രണ്ടര ലക്ഷത്തിലധികം പോലീസുകാർക്കും ഒന്നര ലക്ഷത്തോളം സൈനികർക്കും ലോക്ക്ഡൗണ്‍ കർക്കശമായി നടപ്പാക്കാൻ ഇനി നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കെയർഹോമിലെ മുഴുവൻ അന്തേവാസികളും മരിച്ച നിലയിൽ
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്പാനിഷ് സൈനികർ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു ദാരുണ ദൃശ്യത്തിന്. ഒരു കെയർഹോമിലെ അന്തേവാസികൾ മുഴുവൻ അവരുടെ ബെഡുകളിൽ മരിച്ച നിലയിൽ.
കെയർ ഹോമുകൾ അണുവിമുക്തമാക്കാൻ സൈന്യത്തെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സൈനികർ കെയർഹോമിലുമെത്തിയത്. അന്തേവാസികൾ മരിച്ചതു സംബന്ധിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മാഡ്രിഡിലെ ഐസ് റിങ്ക് മോർച്ചറിയാക്കി
സ്പാനിഷ് തലസ്ഥാനത്തെ ഷോപ്പിംഗ് മാളിലുള്ള ഐസ് റിങ്ക് താത്കാലിക മോർച്ചറിയാക്കി മാറ്റി. കൊറോണവൈറസ് ബാധിച്ചു മരിക്കുന്നവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ മറ്റു സൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നടപടി.
ഐസ് പാലസ് എന്ന ഷോപ്പിംഗ് സെന്ററിലാണ് ഈ സൗകര്യം തയാറാക്കിയിരിക്കുന്നത്. 1800 പേർക്ക് ഒരേസമയം സ്കേറ്റ് ചെയ്യാൻ സൗകര്യമുള്ള വന്പൻ റിങ്കായിരുന്നു ഇത്.
വൈറസ് ബാധ കാരണം സ്പെയ്നിൽ മരിച്ചവരുടെ എണ്ണം മൂവായിരത്തോട് അടുക്കുകയാണ്. ചൊവ്വാഴ്ച മാത്രം 514 പേരാണ് മരിച്ചത്. നാൽപ്പതിനായിരത്തോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഏകദേശം 5400 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
അര ലക്ഷം ആരോഗ്യ പ്രവർത്തകരെ അധികമായി നിയോഗിച്ച് സ്പെയ്ൻ
കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്പെയ്ൻ 52,000 ആരോഗ്യ പ്രവർത്തകരെ കൂടി അധികമായി നിയോഗിച്ചു. നിലവിലുള്ള ആശുപത്രികളിൽ സ്ഥലവും സൗകര്യങ്ങളും തികയാതെ വരുന്ന സാഹചര്യത്തിൽ ഫീൽഡ് ഹോസ്പിറ്റലുകളും തയാറാക്കുന്നു.
ഇറ്റലി കഴിഞ്ഞാൽ യൂറോപ്പിൽ ഏറ്റവുമധികം പേർ കൊറോണവൈറസ് ബാധിച്ച് മരിച്ച രാജ്യമാണ് സ്പെയ്ൻ. മരിച്ചവരിൽ ഏറെയും എഴുപതിനു മുകളിൽ പ്രായമുള്ളവരാണ്. അതിൽ തന്നെ എണ്‍പതിനു മുകളിലുള്ളവരാണ് ഭൂരിപക്ഷം. നിലവിൽ തീവ്ര പരിചരണ വിഭാഗങ്ങളിൽ കഴിയുന്നവരിൽ എഴുപതു ശതമാനവും അറുപതിനു മുകളിൽ പ്രായമുള്ളവരുമാണ്.
ചൊവ്വാഴ്ച വൈകിട്ട് വരെ 3,434 പേരാണ് രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 47,610 പിന്നിട്ടു. രോഗ വിമുക്തി നേടിയത് 5367 ആളുകളാണ്. ഒറ്റ ദിവസം മരണം സംഖ്യ 39 ശതമാനവും രോഗബാധിതരുടെ എണ്ണം 32 ശതമാനവുമാണ് വർധിച്ചത്. മാഡ്രിഡ് കൂടാതെ കറ്റലോണിയ, ബാസ്ക്ക്, അൻഡാലുസിയ തുടങ്ങിയ പ്രദേശങ്ങളാണ് വൈറസ് കൂടുതലായി കീഴ്പ്പെടുത്തിയത്.
മരണം താണ്ഡവനൃത്തം തുടരുന്പോൾ രാജ്യത്ത് നിരന്തരം സേവനസന്നദ്ധരായി മലയാളികളായ വൈദികരും, സിസ്റ്റേഴ്സും, നഴ്സുമാരും,ഡോക്ടേഴ്സും ഒക്കെ ജോലി ചെയ്യുന്നുണ്ട്. ഇവരൊക്കെതന്നെ സുരക്ഷിതരാണെന്നാണ് അവിടെ നിന്നുള്ള വിവരം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാര്‍ റാഫേല്‍ തട്ടിലിന് വിയന്ന അതിരൂപതയും ഓസ്ട്രിയയിലെ സീറോമലബാര്‍ സമൂഹവും സ്വീകരണം നല്‍കും
വിയന്ന: ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോ
റഷ്യയിലേക്ക് ഇന്ത്യക്കാർക്ക് വീസ ഇല്ലാതെ പോകാം
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വീസ ഒഴിവാക്കുന്നു.
ബൈബിൾ കലോത്സവം നവംബർ 16ന് സ്കന്തോർപ്പിൽ; നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവ
ഇന്‍ഫിനിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച ഗ്ലോസ്റ്ററില്‍
ഗ്ലോസ്റ്റര്‍: ഇന്‍ഫിനിറ്റി ടി-10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് ഞ
ഓസ്ട്രിയ അണ്ടർ15 ഫുട്ബോൾ ടീമിൽ ഇടംപിടിച്ച് വിയന്ന മലയാളി ബേസിൽ
വിയന്ന: ഓസ്ട്രിയ അണ്ടർ-15 ഫുട്ബോൾ ടീമിലേക്ക് വിയന്ന മലയാളി ബേസി
അദ്ഭുത പ്രതിഭാസങ്ങളെപ്പറ്റി പുതിയ വത്തിക്കാൻ പ്രമാണരേഖ
വത്തിക്കാൻ സിറ്റി: അദ്ഭുതപ്രതിഭാസങ്ങളായി അറിയപ്പെ
ജർമനിയിലെ ഹാംബർഗിൽ സ്കൂളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം
ഹാംബർഗ്: ജർമനിയിലെ ഹാംബർഗ് സംസ്ഥാനത്തെ സ്കൂളുകളിൽ മുഖം മറയ്
ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ ജൂലൈ 21 മുതൽ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ
സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷന് നവ നേതൃത്വം
സ്റ്റോക്ക് പോർട്ട്: സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ(എംഎഎസ്) 2
സ്ലൊവാക്യൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തു
ബ്രാറ്റിസ്ലാവ: വെടിയേറ്റ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്
യുകെയിൽ അന്തരിച്ച സ്നോബി മോളുടെ സംസ്കാരം തിങ്കളാഴ്ച; ശുശ്രൂഷകൾക്ക് മാർ സ്രാമ്പിക്കൽ കാർമികത്വം വഹിക്കും
പീറ്റർബറോ: പീറ്റർബറോയിൽ അന്തരിച്ച സ്നോബി മോൾ സനിലിന്റെ(44)
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
ജെനീവ: വടക്കൻ സ്വിറ്റ്സർലൻഡിലെ സോഫിൻഗെൻ പട്ടണത്തിൽ കത്തിയാ
സ്ലോവാക്യന്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ
ബ്രാറ്റിസ്ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി നേരെ നാടകീയമായ വധശ്ര
പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ശനിയാഴ്ച
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ജോര്‍ജ് മലങ്കര സിറിയ
ബ്രിസ്റ്റോൾ സെന്റ് മേരീസ് ചര്‍ച്ചിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ആന്‍ഡ് ഡാന്‍സ് ഇവന്റ് ശനിയാഴ്ച
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര
അഭിഷേകാഗ്നി ലണ്ടൻ കൺവൻഷൻ ശനിയാഴ്ച; ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും
ലണ്ടൻ: പെന്തകുസ്ത തിരുനാളിനൊരുക്കമായുള്ള എവേയ്ക്ക് ലണ്ടൻ കൺവ
ലിവര്‍പൂൾ ഡാബാ ക്രിക്കറ്റ് ടൂര്‍ണമെന്റ്; മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യന്മാർ
ലിവര്‍പൂൾ: ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ മാഞ്ചസ്റ്റർ നൈ
ലണ്ടനിൽ ഇന്ത്യക്കാരി കുത്തേറ്റു മരിച്ചു
ലണ്ടൻ: വടക്ക് - പടിഞ്ഞാറൻ ലണ്ടനിൽ ഇന്ത്യൻ വംശജയായ സ്ത്രീ കുത്
അയർലൻഡിൽ ഉന്നത വിജയം നേടിയവർക്ക് മാർ റാഫേൽ തട്ടിൽ അവാർഡ് വിതരണം നടത്തി
ഡബ്ലിൻ: കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ
പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ വ്യാഴാഴ്ച മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം
ലണ്ടൻ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും ഭാരവാഹ
നെമോ മെറ്റ്ലർ യൂറോവിഷൻ ജേതാവ്
സ്റ്റോക്ക്ഹോം: സ്വീഡനിലെ മാൽമോയിൽ നടന്ന യൂറോവിഷൻ ഗാനമത്സരത്തി
യൂറോപ്പ് ശക്തമാക്കാൻ സംയുക്ത ആഹ്വാനവുമായി ജര്‍മന്‍, ഇറ്റാലിയന്‍, ഓസ്ട്രിയന്‍ പ്രസിഡന്റുമാർ
ബ്രസല്‍സ്: ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന യൂറോപ്യന്‍ യൂണി
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി: ഡോ. വർഗീസ് മൂലൻ മുഖ്യാതിഥി
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന കലാസാം
നോർക്ക യുകെ വെയിൽസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ
തിരുവനന്തപുരം: യുകെയിലെ വെയിൽസിലേക്ക്
പ്രവാസജീവിതത്തിൽ വിശ്വാസ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കണം: മാർ റാഫേൽ തട്ടിൽ
ഡബ്ലിൻ: പ്രവാസജീവിതത്തിൽ വിശ്വാസപൈതൃകങ്ങൾ കാത്തുസൂക്ഷിക്കണ
വിയന്ന അന്താരാഷ്ട്ര വോളിബോൾ കിരീടം പാലാ സിക്സസിന്
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വ
കലാഭവൻ ലണ്ടൻ ഒരുക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോ ജൂലൈ 13ന്
ലണ്ടൻ: യുകെയിലെ ഇന്ത്യൻ കലാപ്രതിഭകൾക്ക് ഒരു സുവർണ വേദിയുമാ
പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ് ഞായറാഴ്ച
ലണ്ടൻ: ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീതവിരുന്ന്
ജര്‍മനിയില്‍ ജനന നിരക്കും വിവാഹ നിരക്കും കുറഞ്ഞതായി റിപ്പോർട്ട്
ബെര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്കും വിവാഹ നിരക്കും 2013ന് ശേഷ
ഒളിമ്പിക് ദീപം ഫ്രാന്‍സിലെത്തി
പാരീസ്: പാരീസില്‍ ഈ വർഷം നടക്കുന്ന ഒളിമ്പിക്സിന്റെ ദീപം ഫ്രഞ്ച
ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും റോമിലെ പ്രവാസി മലയാളി സംഘടനകൾ സ്വീകരണം നൽകി
റോം: റോമിലെ പ്രവാസി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തന്തുരി
ഓൾ യൂറോപ്പ് വടംവലി മത്സരം അയർലൻഡിൽ ഒക്ടോബർ അഞ്ചിന്
ദ്രോഘട: അയർലൻഡിലെ ചരിത്ര പോരാട്ടങ്ങളുടെ ഓർമകൾ ഉറങ്ങുന്ന പൗ
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ 24ന് ബാസിൽഡനിൽ
ലണ്ടൻ: ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും സീറോമല
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച
ബർമിംഗ്ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള മേയ് മാസ വണക്കത്തിൽ അഭ
അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു. ക്രാന്
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാ
മിഡ്ലാൻഡ് ഫോക്സസ് ഫുട്ബോൾ ക്ലബ് രൂപീകരിച്ചു
മിഡ്ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫു
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ
ലണ്ടൻ: മലയാള സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പ
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്റെ വീട്
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മലയാളി
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശ
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വ
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗത്തിനെതിരായ ആക്രമണം: പ്രതിഷേധം വ്യാപകം
ബര്‍ലിന്‍ : ജര്‍മനിയിലെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സോഷ്യല്‍
മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ
ബോൾട്ടൺ: പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയത
ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശ 26 മുതൽ
ബ്ലെയ്ഡൺ: ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂ
മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: യുകെയിലെ ഡെർബിയിൽ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീ
ഫാ. സേവ്യർ ഖാൻ നയിക്കുന്ന യൂത്ത് കോൺഫറൻസ് ജൂൺ 28 മുതൽ
ലണ്ടൻ: പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്
ഇയു വിപുലീകരണത്തിന്റെ വാര്‍ഷികം ആഘോഷിച്ചു
ബ്രസല്‍സ്: ഇയുവിന്റെ വിപുലീകരണദിനം ആഘോഷിച്ചു. യൂറോപ്യന്‍ യ
ജർമനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
ബെര്‍ലിന്‍: ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി
Latest News
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top