ലണ്ടൻ: സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലണ്ടൻ മേഖലാ ബൈബിൾ കണ്വൻഷൻ ഡിസംബർ 4 ശനിയാഴ്ച നടത്തപ്പെടുന്നു. മഹാമാരിയുടെയും, ദേശീയ ലോക്ക്ഡൗണ്‍ നടപടികളുടെയും ഭാഗമായി നിർത്തിവച്ച തിരുവചന ശുശ്രുഷകൾക്ക് ഇതോടെ പുനരാരംഭമാവും.
" അങ്ങയുടെ പ്രകാശവും, സത്യവും അയക്കേണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ'(സങ്കീർത്തനങ്ങൾ 43:3)
ലണ്ടൻ കണ്‍വൻഷനിൽ തിരുവചന പ്രഘോഷങ്ങളും, വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ ആരാധനയും, സ്തുതിപ്പും, കൗണ്‍സിലിംഗും ഗാന ശുശ്രുഷകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുന്പസാരത്തിനായുള്ള സൗകര്യവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 10ന് കണ്വൻഷൻ ആരംഭിച്ച് വൈകുന്നേരം നാലോടെ സമാപിക്കും.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മീഡിയ കമ്മീഷൻ ചെയർമാനും ധ്യാന ഗുരുവുമായ ഫാ. ടോമി അടാട്ട്, ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷനുവേണ്ടി പ്രത്യേകം നിയോഗിച്ചിട്ടുള്ള, പ്രമുഖ ധ്യാന ശുശ്രുഷകകൂടിയായ സിസ്റ്റർ ആൻ മരിയ, ലണ്ടൻ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇൻ ചാർജും, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട് എന്നിവർ തിരുവചന സന്ദേശങ്ങൾ പങ്കുവയ്ക്കുകയും, തിരുക്കർമ്മങ്ങൾക്കു നേതൃത്വം അരുളുകയും ചെയ്യും.
ഡെഗ്നം, ഗേൽ സ്ട്രീറ്റിലുള്ള കാസിൽ ഗ്രീൻ കമ്മ്യുണിറ്റി സെൻററിൽ ഡിസംബർ 4 നു ശനിയാഴ്ച ദൈവ സ്തുതികളുടെയും തിരുവചനങ്ങളുടെയും സ്വർഗീയ നാദം ഇരന്പുന്പോൾ അതിനു കാതോർക്കുവാൻ എത്തുന്ന ഏവർക്കും ലോകരക്ഷകന്റെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന നോന്പാചരണത്തിൽ അനുഗ്രഹ വരദാനങ്ങൾക്ക് അനുഭവ വേദികൂടിയാവും ബൈബിൾ കണ്വൻഷൻ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ : 07848808550
ഡോൻബി ജോണ്‍: 07921824640
കണ്വൻഷൻ വേദിയുടെ വിലാസം:-
Castle Green Community Centre?
Gale Street, Dagenham, RM9 4UN
(Large free parking facility available)
അപ്പച്ചൻ കണ്ണൻചിറ