ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹറിൻ
Friday, May 10, 2019 8:34 PM IST
മനാമ: ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തിയായി തെരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർക്ക് ഐസിഎഫ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹറിനിലെ പ്രവാസി മലയാളി സമൂഹം സ്വീകരണം നൽകുന്നു. മേയ് 13 ന് ബഹറിൻ കേരളീയ സമാജം ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ.

ബഹറിനിലെ വിവിധ മത- സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടി വൻ വിജയമാക്കുന്നതിന് റിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) ബഹറിൻ നാഷണൽ ഘടകം വിവിധ പദ്ധതികൾക്ക് രൂപം നൽകി.

ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി.പി.കെ.മുഹമ്മദ് , നവാസ് പാവണ്ടൂർ, അഷ്റഫ് മങ്കര, ഫൈസൽ .ചെറുവണ്ണൂർ, നജ്മുദ്ദീൻ മലപ്പുറം, ഫൈസൽ .കൊല്ലം, ഷഹീൻ അഴിയൂർ, അബ്ദുൾ സലാം കോട്ടക്കൽ സംബന്ധിച്ചു.