സെന്‍റ് ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്‍റെ ഒവിബിഎസിന്‌ വർണശബളമായ സമാപനം
Thursday, July 4, 2019 10:42 PM IST
കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദമഹാ വിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്കൂളിന് വർണശബളമായ സമാപനം.

നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന കുട്ടികളുടെ ഘോഷയാത്രയെ തുടർന്ന്‌ ഒവിബിഎസ്‌ ഗായക സംഘത്തിന്‍റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ, സെന്‍റ് ഗ്രീഗോറിയോസ്‌ മഹാഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌ അധ്യക്ഷത വഹിച്ചു. സൺഡേ സ്ക്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ വർഗീസ് സ്വാഗതവും മഹാഇടവക സെക്രട്ടറി ജിജി ജോൺ നന്ദിയും പറഞ്ഞു.

ഒവിബിഎസ്‌. ഡയറക്ടർ ഫാ. ബിജോയ്‌ ജോർജ്, ഇടവക സഹവികാരി ഫാ. ജിജു ജോർജ്,ഇടവക ട്രഷറാർ മോണീഷ്‌ പി. ജോർജ്ജ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം കോശി മാത്യൂ, ഭദ്രാസന കൗൺസിൽ മെംബർ എബ്രഹാം സി. അലക്സ്, സൺഡേ സ്ക്കൂൾ ട്രഷറർ ഫിലിപ്സ്‌ ജോൺ, ഒവിബിഎസ്‌ സ്റ്റാർ സെലക്ഷൻ കമ്മിറ്റി കോർഡിനേറ്റർ പി.സി. ജോർജ്, സൺഡേസ്ക്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷിബു പി. അലക്സ്‌,സൺഡേസ്കൂൾ സെക്രട്ടറി എബി സാമുവേൽ, ഒവിബിഎസ്‌. സൂപ്രണ്ട്‌ മനോജ്‌ തോമസ്‌ എന്നിവർ പ്രസംഗിച്ചു. ഒവിബിഎസ്‌. ഡെപ്യൂട്ടി സൂപ്രണ്ട്‌ ജേക്കബ്‌ റോയ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഒവിബിഎസ്‌.സ്റ്റാർ-2019 ആയി ജെഫി ആൻ സജിയെയും റണ്ണർ അപ്പായി നേഹാ സാറാ വറുഗീസിനെയും തെരഞ്ഞെടുത്തു.

സൺഡേസ്ക്കൂൾ ഹെഡ്ബോയ്‌ ഫെബിൻ ജോൺ ബിജു, ഹെഡ്ഗേൾ സാനിയ സൂസൻ സുനിൽ എന്നിവർ ചേർന്ന്‌ പതാക താഴ്ത്തിയതോടു കൂടി ചടങ്ങുകൾ അവസാനിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സമാപന ചടങ്ങുകൾക്ക്‌ കൊഴുപ്പേകി.

‘നല്ലത്‌ തെരഞ്ഞെടുക്കാം’ എന്ന ചിന്താവിഷയത്തിന്‍റെ അടിസ്ഥാനത്തിൽ ക്രമീകരിച്ച അവധിക്കാല വേദപഠന ക്ലാസിൽ 600-ഓളം കുട്ടികളും 67 അധ്യാപകരും പങ്കെടുത്തു. സാനിയ സൂസൻ സുനിൽ, റൂത്ത് റോസ് ലാലു എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ