പോ​രാ​ട്ട ചൂ​ടി​ൽ ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി; കെ.​പി. ജോ​ർ​ജും ജൂ​ലി മാ​ത്യു​വും വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ
Tuesday, October 16, 2018 10:53 PM IST
ഹൂ​സ്റ്റ​ണ്‍: ടെ​ക്സ​സി​ലെ ഏ​റ്റ​വും വ​ലി​യ കൗ​ണ്ടി​ക​ളി​ലൊ​ന്നാ​യ ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ങ്ങ​ളി​ൽ ര​ണ്ടു മ​ല​യാ​ളി സാ​ന്നി​ധ്യ​ത്താ​ൽ മ​ത്സ​ര​രം​ഗം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ​യും പ്ര​ത്യേ​കി​ച്ചു ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളീ വോ​ട്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ഫോ​ർ​ട്ട്ബ​ന്‍റി​ൽ ഇ​ക്കു​റി കൗ​ണ്ടി​യി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ പ​ദ​വി​യാ​യ ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് (സി​റ്റി​യി​ൽ മേ​യ​ർ​ക്കു ത​ത്തു​ല്യ​മാ​യ) മ​ത്സ​രി​ക്കു​ന്ന​ത് മ​ല​യാ​ളി​യും ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സം​സ്കാ​രി​ക വി​ദ്യാ​ഭാ​സ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ കെ.​പി.​ജോ​ർ​ജ് ആ​ണ്.

2014 ൽ ​ഫോ​ർ​ട്ട്ബെ​ൻ​ഡ് ഐ​എ​സ്ഡി (ISD) ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ജോ​ർ​ജ് ര​ണ്ടാം പ്രാ​വ​ശ്യ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​യി​ര​ക​ണ​ക്കി​ന് വ​രു​ന്ന ഇ​ന്ത്യ​ൻ, മ​ല​യാ​ളി വോ​ട്ട​ർ​മാ​രി​ലാ​ണ് ജോ​ർ​ജ് പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് അ​റ്റ് ലോ ​ന​ന്പ​ർ 3 ജ​ഡ്ജ് ആ​യി മ​ത്സ​രി​ക്കു​ന്ന ജൂ​ലി മാ​ത്യു​വും വ​ലി​യ ശു​ഭ പ്ര​തീ​ക്ഷ​യി​ലാ​ണ്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി അ​റ്റോ​ർ​ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജൂ​ലി​യും ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ത്യേ​കി​ച്ചു മ​ല​യാ​ളീ വോ​ട്ട​ർ​മാ​രി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് വ​യ്ക്കു​ന്ന​ത്.

സ്റ്റാ​ൻ​ലി മാ​ണി​യു​ടെ എം​ഐ​എ​ച്ച്(MIH) റി​യ​ൽ​റ്റി ഓ​ഫീ​സി​ൽ കൂ​ടി​യ മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് പ​രി​പാ​ടി​യി​ൽ ധാ​രാ​ളം വോ​ട്ട​ർ​മാ​ർ പ​ങ്കെ​ടു​ത്തു. ന​വം​ബ​ർ ആ​റി​നാ​ണ് പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ്.

ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. ഇ​വ​രോ​ടൊ​പ്പം കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര​നും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ക​രു​ത്തു​റ്റ സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ പ്രെ​സ്റ്റ​ൻ കു​ൽ​ക്ക​ർ​ണി​യും വി​ജ​യി​ക്കു​മെ​ന്ന ശു​ഭ പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും ഈ ​മൂ​ന്നു​പേ​രു​ടെ​യും വി​ജ​യം സു​നി​ശ്ചി​ത​മാ​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്ന് കോ​ർ​ഡി​നേ​റ്റ​ർ ബാ​ബു തെ​ക്കേ​ക്ക​ര പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 22 നു ​ആ​രം​ഭി​ച്ചു ന​വം​ബ​ർ 2 നു ​അ​വ​സാ​നി​ക്കു​ന്ന ഏ​ർ​ലി വോ​ട്ടിം​ഗ് സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു സ്ഥാ​നാ​ർ​ത്ഥി​ക​ളും ബാ​ബു​വും അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി