ഗാ​ർ​ല​ന്‍റ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​നാ​യി​ൽ ക്രി​സ്മ​സ് ക​രോ​ളി​നു തു​ട​ക്ക​മാ​യി
Sunday, December 9, 2018 9:33 PM IST
ഡാ​ള​സ്: ഗാ​ർ​ല​ന്‍റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ​യി​ൽ ക്രി​സ്മ​സ് ക​രോ​ളി​നു തു​ട​ക്ക​മാ​യി. ദൈ​വ​പു​ത്ര​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ സ​ദ്വാ​ർ​ത്ത ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു കു​ടും​ബ​യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രോ​ൾ ഗാ​യ​ക സം​ഘം വീ​ടു​വീ​ടാ​ന്ത​രം സ​ന്ദ​ർ​ശി​ച്ചാ​ണ് ഇ​ത്ത​വ​ണ​യും ക​രോ​ൾ ന​ട​ത്ത​പ്പെ​ടു​ക.

ഡി​സം​ബ​ർ 8 നു ​ആ​ർ​ലിം​ഗ്റ്റ​ണ്‍ ഗ്രാ​ൻ​ഡ് പ്ര​യ​റി യൂ​ണി​റ്റി​ൽ ന​ട​ന്ന ക​രോ​ളി​നു ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ഷി എ​ള​ന്പാ​ശേ​രി​ൽ , ട്ര​സ്റ്റി മ​ൻ​ജി​ത് കൈ​നി​ക്ക​ര, വാ​ർ​ഡ് കോ​ർ​ഡി​നേ​റ്റ​ർ അ​ല​ക്സ് ചാ​ണ്ടി എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ