ഹൂസ്റ്റൺ ഓർത്തഡോക്സ് കൺവൻഷനും സുവിശേഷ യോഗവും
Tuesday, March 19, 2019 10:48 PM IST
ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട 10 ഇടവകകൾ ചേർന്നുള്ള കൺവൻഷൻ സ്റ്റാഫ്‌ഫോഡിലെ സെൻറ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ (2411 5th St, Stafford, TX 77477) ഏപ്രിൽ 5 ,6,7 (വെള്ളി, ശനി.ഞായർ) ,തീയതികളിൽ നടത്തുന്നു. ഹൂസ്റ്റണിൽ നടത്തപ്പെടുന്ന ഈ പ്രഥമ സംയുക്ത കൺവെൻഷന് സെൻറ് തോമസ് കത്തിഡ്രൽ ,സെൻറ് ഗ്രീഗോറിയോസ് ,സെന്‍റ് സ്റ്റീഫൻസ്,സെന്‍റ് മേരീസ്,സെന്‍റ് പീറ്റേഴ്സ് & സെൻ‌റ് പോൾസ് ഇടവകകൾ ചേർന്ന് നേതൃത്വം നൽകും.

കൺവൻഷന്‍റെ സുഗമമായ നടത്തിപ്പിന് ഈ ഇടവകകളിൽ നിന്നുള്ള വൈദികരും അംഗങ്ങളും ചേർന്നുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു .

ഏപ്രിൽ 5 ന് വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥനയോടുകൂടി ആരംഭിക്കുന്ന കൺവെൻഷനിൽ വചന ശുശ്രൂഷക്ക് ഓർത്തഡോക്സ്‌ സഭയിലെ പ്രമുഖ വാഗ്മിയും കോട്ടയത്തെ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലും ആയ റവ. ഡോ .ഒ. തോമസ് നേതൃത്വം നൽകും. വിവിധ ഇടവകകളിൽ നിന്നുമുള്ള അംഗങ്ങൾ ചേർന്നുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും.

ഏപ്രിൽ 6 ന് (ശനി) വൈകുന്നേരം നാലു മുതൽ 5:30 വരെ യുവതി യുവാക്കന്മാരെയും, കുട്ടികളെയും ലക്‌ഷ്യം വച്ചുകൊണ്ട് ഇംഗ്ലീഷിലുള്ള പ്രത്യേക പ്രഭാഷണവും തുടർന്ന് 6 ന് സന്ധ്യാ നമസ്കാരവും അതെ തുടർന്ന് ഡോ .ഒ .തോമസിന്‍റെ വചന പ്രഘോഷണവും ഉണ്ടായിരിക്കും.

ഏപ്രിൽ 7 ന് (ഞായർ) വൈകുന്നേരം 5 :30 ന് സന്ധ്യാനമസ്കാരവും തുടർന്ന് ഭദ്രാസന സഹായ മെത്രാപോലീത്താ ഡോ .സഖറിയാസ് മാർ അപ്രേമിന്‍റെ അധ്യക്ഷതയിൽ കാതോലിക്കാദിനാചരണവും അതിനെതുടർന്നു വചന പ്രഘോഷണത്തോടും ആശീർവാദത്തോടും കൂടി ഈ വർഷത്തെ കൺവൻഷന് പരിസമാപ്തി കുറിക്കും.

ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ .സഖറിയാസ് മാർ അപ്രേമിന്‍റെ അനുഗ്രഹാശസുകളോടും സാന്നിധ്യത്തോടും കൂടി നടത്തുന്ന കൺവെൻഷനിലേക്കു ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള ഉള്ള എല്ലാ വിശ്വാസികളുടെയും പ്രാർഥനാ പൂർവമായ സാന്നിധ്യ സഹകരണങ്ങൾ ക്ഷണിച്ചുകൊള്ളുന്നു .

വിവരങ്ങൾക്ക് : ഫാ. ഐസക് ബി .പ്രകാശ് (കൺവൻഷൻ കമ്മിറ്റി കൺവീനർ) 832 -997 -9788 , പബ്ലിസിറ്റി കമ്മിറ്റി മനോജ് തോമസ് : 832 -633 -0593 , റോയി സി .മാത്യു :717 -608 -1995

റിപ്പോർട്ട് : ജീമോൻ റാന്നി