ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ ക്യാമ്പ് ഏപ്രിൽ 20 ന്
Saturday, April 13, 2019 5:23 PM IST
ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏപ്രിൽ 20 ന് ഡാളസില്‍ വീസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോർത്ത് ടെക്സസ് സംഘടനയുടെ സഹകരണത്തോടെ റിച്ചാർഡ്സണിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് . Address (701 N Central Expressway . suite 5 ,Richardson , Dallas 75080).

ഏപ്രിൽ 20 ന് (ശനി) രാവിലെ പത്തു മുതല്‍ വൈകുന്നേരം 4 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഒസിഐ കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സികെജിഎസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.

വിവരങ്ങള്‍ക്ക്: 972 790 1498, 972 234 4268.

റിപ്പോർട്ട്: പി.പി. ചെറിയാൻ