എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം മ​ണ​ലൂ​രി​ന് മ​ർ​ഫി സി​റ്റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം
Thursday, May 16, 2019 12:30 AM IST
മ​ർ​ഫി (ഡാ​ള​സ്): മ​ർ​ഫി സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് ന​ട​ന്ന വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി എ​ലി​സ​ബ​ത്ത് എ​ബ്ര​ഹാം മ​ണ​ലൂ​രി​ന് ഉ​ജ്ജ്വ​ല വി​ജ​യം. ഒ​ഴി​വു വ​ന്ന നാ​ലു സി​റ്റി കൗ​ണ്‍​സി​ലി​ൽ സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് എ​ലി​സ​ബ​ത്ത് മ​ണ​ലൂ​ർ (ജി​ഷ) വി​ജ​യി​ച്ച​ത്. പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 70.07 ശ​ത​മാ​നം എ​ലി​സ​ബ​ത്ത് നേ​ടി​യ​പ്പോ​ൾ എ​തി​ർ​സ്ഥാ​നാ​ർ​ത്ഥി ഡ​ഗ്ഡേ​വി​സി​ന് 29.93 ശ​ത​മാ​നം വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

മ​ർ​ഫി സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മ​ല​യാ​ളി​യാ​ണ് എ​ലി​സ​ബ​ത്ത്. മേ​യ് 21 ന് ​ഇ​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​ൽ​ക്കും. മ​ർ​ഫി സി​റ്റി​യി​ലെ സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

സ​തേ​ണ്‍ മെ​ത്ത​ഡി​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​ബി​എ, ഫി​നാ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. മ​ർ​ഫി ബോ​ർ​ഡ് ഓ​ഫ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് മെ​ന്പ​റാ​യും, ഇ​പ്പോ​ൾ പ്ലാ​നി​ങ് ആ​ന്‍റ് സോ​ണി​ങ് ബോ​ർ​ഡ് മെ​ന്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. പ്ലാ​നോ ഗ്ലോ​ബ​ൽ ഐ​ടി ക​ന്പ​നി​യി​ൽ പ​ത്തൊ​ന്പ​തു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു വ​രു​ന്നു.

ഭ​ർ​ത്താ​വ്: റെ​നി അ​ബ്ര​ഹാം. മ​ക്ക​ൾ : ജെ​സി​ക്ക, ഹ​ന്ന. അ​മേ​രി​ക്ക​യി​ൽ ആ​ദ്യ കാ​ല കു​ടി​യേ​റ്റ​ക്കാ​ര​നാ​യ എ​ബ്ര​ഹാം മ​ണ​ലൂ​രി​ന്േ‍​റ​യും കു​ത്തു​മ്മ എ​ബ്ര​ഹാ​മി​ന്േ‍​റ​യും മ​ക​ളാ​ണ്. ഡാ​ല​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച് അം​ഗ​മാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ