മാ​ർ​ത്തോ​മ നേ​റ്റീ​വ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
Thursday, May 23, 2019 2:52 PM IST
ഒ​ക്ല​ഹോ​മ: നോ​ർ​ത്ത് അ​മേ​രി​ക്കാ- യൂ​റോ​പ്പ് ഭ​ദ്രാ​സ​ന നേ​റ്റീ​വ് അ​മേ​രി​ക്ക​ൻ മി​ഷ്യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്ല​ഹോ​മ​യി​ൽ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഒ​ക്ല​ഹോ​മ ബ്രോ​ക്ക​ൻ ബൊ ​ക്യാ​ന്പ് ഇ​സ്രാ​യേ​ൽ ഫോ​ൾ​സ​ത്തി​ൽ ജൂ​ണ്‍ 2 മു​ത​ൽ ജൂ​ണ്‍ 7 വ​രെ​യാ​ണ്. വി​ബി​എ​സ്, ബൈ​ബി​ൾ പ​ഠ​നം, ഗാ​ന​പ​രി​ശീ​ല​നം, ക്വി​സ്, സ്പോ​ർ​ട്സ്, ടാ​ല​ന്‍റ് ഷോ ​തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ വി​ബി​എ​സി​നോ​ട​നു​ബ​ന്ധി​ച്ചു ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മേ​യ് 26 ഞാ​യ​റാ​ഴ്ച​യാ​ണ് വി​ബി​എ​സി​ന് ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രി​ൽ നി​ന്നോ, സെ​ക്ര​ട്ട​റി​മാ​രി​ൽ നി​ന്നോ ര​ജി​സ്ട്രേ​ഷ​ൻ ഫോം ​ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഷീ​ബാ മാ​ത്യു [email protected]

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ