പത്തൊമ്പതാമത് പാലാ മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും
Tuesday, June 11, 2019 12:34 PM IST
ഷിക്കാഗോ: പാലായുടെ സംസ്‌കാരവും തനിമയും നിലനിര്‍ത്തുന്നതിനു കഴിഞ്ഞ 19 വര്‍ഷമായി നടത്തി വരുന്ന പാലാ പിക്‌നിക്ക് ജൂണ്‍ 29 നു ശനിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് ആറു വരെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാ കായിക മത്സരങ്ങളും പല തരത്തിലുള്ള വിനോദ മത്സരങ്ങളും പാലാ പിക്‌നിക്കിന്റെ പ്രത്യേകതകളാണ്.

പാലാതനിമയുള്ള ഭക്ഷണങ്ങളും പാനീയങ്ങളും പാലാ പിക്‌നിക്കിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.എല്ലാ പാലാക്കാരെയും പാലായെ സ്‌നേഹികുന്നവരേയും ഈ പിക്‌നിക്കിലേക്ക് സവിനയം ഷണിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ് ഒറ്റപ്ലാക്കല്‍ 1 (312) 2313345. റ്റോമി വെള്ളൂക്കുന്നേല്‍ 1 (630) 7309622, റോയി മുളകുന്നം 1 (847) 363 0050.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം