"പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ , കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം'
Saturday, June 22, 2019 9:36 PM IST
ന്യൂയോർക്ക് : കണ്ണൂർ പാർഥ കൺവൻഷൻ സെന്‍റർ ഉടമയുടെ മരണം അമേരിക്കൻ പ്രവാസി സമൂഹത്തിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയതായി അമേരിക്കൻ പ്രവാസി സംഘടനയായ ഫോമയുടെ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിൽ.

കേരളത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തെ മാറ്റിനിർത്തി വികസനരംഗത്തു കേരളത്തിന് മുന്നോട്ടു പോകാനാകില്ലന്നും കേരളത്തെ പ്രവാസി നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറ്റണമെന്നും ഈ കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തര നടപടികൾ എടുക്കണം. സർക്കാർ നടപടികൾക്കൊപ്പം ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായ ഇടപെടൽ ഉണ്ടാകണം .സാജന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രവാസികളുടെ വരുമാനം കൊണ്ട് പടുത്തുയർത്തിയ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഒരു വശത്തും മറു വശത്തു അവന്റെ ആവശ്യങ്ങളിൽ പുറം തിരിഞ്ഞു നിൽക്കുന്നതിൽ നൈപുണ്യരായ ഒരു പറ്റം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രഭുക്കളും കേരളത്തിന്‍റെ ശാപമായി മാറിയിരിക്കുകയാണെന്നും ജിബി തോമസ് അഭിപ്രായപ്പെട്ടു,

റിപ്പോർട്ട്:ഇടിക്കുള ജോസഫ്