സൗ​ത്ത് കാ​രോ​ലി​ന​യി​ൽ അ​ഞ്ചാം​പ​നി: 153 പേ‍​ർ ക്വാ​റ​ന്‍റീനിൽ
Wednesday, October 15, 2025 6:26 AM IST
പി.പി. ചെ​റി​യാ​ൻ
സൗ​ത്ത് കാ​രോ​ലി​ന: സൗ​ത്ത് കാ​രോ​ലി​ന​യി​ലെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ സ്പാ​ർ​ട്ട​ൻ​ബ​ർ​ഗ്, ഗ്രീ​ൻ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ചാം​പ​നി(​മീ​സി​ൽ​സ്) വ്യാ​പി​ക്കു​ന്നു. ഇ​തു​വ​രെ എ​ട്ട് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ൽ ഏ​ഴ് കേ​സു​ക​ൾ പ്രാ​ദേ​ശി​ക​മാ​യും എ​ട്ടാ​മ​ത്തെ കേ​സ് ഗ്രീ​ൻ​വി​ല്ലി​ൽ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. സ്പാ​ർ​ട്ട​ൻ​ബ​ർ​ഗി​ലെ ര​ണ്ട് സ്കൂ​ളു​ക​ളി​ലാ​യി 153 പേ​ർ ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചേ​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ളാ​ണ് ഇ​വ​രി​ലേ​റെ​യും. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് 21 ദി​വ​സ​ത്തേ​ക്ക് ഇ​വ​രെ സ്കൂ​ളി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തി​യി​ട്ടു​ണ്ട്.​പ​ക​ർ​ച്ച​വ്യാ​ധി​യാ​യ അ​ഞ്ചാം​പ​നി, വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​വ​രി​ൽ 90 ശ​ത​മാ​നം പേ​ർ​ക്ക് വ​രെ പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.


ഈ ​വ​ർ​ഷം മാ​ത്രം അ​മേ​രി​ക്ക​യി​ൽ 1,563 മീ​സി​ൽ​സ് കേ​സു​ക​ളും മൂ​ന്നു മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വാ​ക്സീ​നെ​ടു​ക്കാ​ത്ത​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.
">