മാർത്തോമ്മ ഫെസ്റ്റ് ഓഗസ്റ്റ് 17 ന്
Thursday, August 15, 2019 1:13 AM IST
ഡിട്രോയ്റ്റ്: മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാർത്തോമ്മ ഫെസ്റ്റ് ഓഗസ്റ്റ് 17ന് (ശനി) ഡിട്രോയ്റ്റ് മാർത്തോമ്മ പള്ളിയങ്കണത്തിൽ നടക്കും.

വികാരി റവ. വർഗീസ് തോമസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ സ്പോർട്സ് മത്സരങ്ങൾ നടക്കും. വൈകുന്നേരം 6 മുതൽ കലാപരിപാടികൾ ആരംഭിക്കും. ഫെസ്റ്റിന്‍റെ ഭാഗമായി കേരളത്തിന്‍റെ തനതായ രുചിക്കൂട്ടുകളുമായി കേരള തട്ടുകട പ്രവർത്തിക്കും. ഇതോടൊപ്പം മെഡിക്കൽ ക്യാന്പ്, യോഗ ക്ലാസ്, ആരോഗ്യ പരിപാലന സെമിനാർ എന്നിവയും നടക്കും.

റവ. വർഗീസ് തോമസ്, സബീന ചെറിയാൻ, ജയ വർഗീസ്, തോമസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഫെസ്റ്റിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: അലൻ ചെന്നിത്തല