കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബിന്‍റെ സഹായം
Friday, August 16, 2019 8:39 PM IST
ന്യൂയോർക്ക് : വൃക്ക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി ഫാ. ഡേവിസ് ചിറമ്മലിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക്, വെസ്റ്റ്ചെസ്റ്റർ വൈസ്മെൻ ക്ലബിന്‍റെ സാമ്പത്തിക സഹായം ഡയറക്ടർ ബോർഡ് അംഗം ഷൈജു കളത്തിലും ലാലിനി കളത്തിലും ചേർന്ന് തൃശൂരിൽ കൈമാറി.

വെസ്റ്റ്‌ചെസ്റ്റർ വൈസ്മെൻ ക്ലബ് ഇത് രണ്ടാം വർഷമാണ് വൃക്ക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കുള്ള ചികിത്സക്കായി സഹായം നൽകുന്നത്. വൺ ഡോളർ റെവല്യൂഷൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിൽ ഓരോ ക്ലബ് അംഗവും ആഴ്ചയിൽ ഒരു ഡോളർ വീതം കുടുക്കയിൽ നിക്ഷേപിക്കുകയും വർഷാവസാനം അത് ക്ലബിന് കൈമാറുകയും ചെയ്തു വരുന്നു.

പ്രസിഡന്‍റ് ഷോളി കുമ്പിളുവേലിയുടെ നേതൃത്വത്തിൽ വെസ്റ്റ് ചെസ്റ്റർ ക്ലബ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഫാ. ചിറമ്മൽ പ്രശംസിച്ചു. നാട്ടിൽ കിഡ്നി രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വൈസ്മെൻ ക്ലബിന്‍റെ സഹായം നന്ദിപൂർവം സ്മരിക്കുന്നതായി ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു.