ഹൂസ്റ്റണിൽ പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു
Friday, August 16, 2019 8:59 PM IST
ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍വൻഷൻ പ്രസംഗികനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ ഫാ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പാ ഹൂസ്റ്റണിൽ പ്രസംഗിക്കുന്നു. ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26,27 (തിങ്കൾ,ചൊവ്വ) തീയതികളിൽ ഇമ്മാനുവേൽ മാർത്തോമ ദേവാലയത്തിൽ ( 12803, Sugar Ridge Blvd, Stafford,TX 77477) നടത്തപ്പെടുന്ന ബൈബിൾ കണ്‍വൻഷണിലാണ് അദ്ദേഹം തിരുവചനപ്രഘോഷണം നടത്തുന്നത്.

വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്ന കണ്‍വൻഷൻ യോഗങ്ങൾ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

വിവരങ്ങൾക്ക്: ഫാ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പ 713-501-8861, ഫാ. ഐസക് ബി.പ്രകാശ് 832 997 9788, അനൂപ് ചെറുകാട്ടൂർ 727 255 3650.

റിപ്പോർട്ട്: ജീമോൻ റാന്നി