കാല്‍ഗറി സെന്‍റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ത്രിദിന വിബിഎസ് സംഘടിപ്പിച്ചു
Saturday, August 17, 2019 8:17 PM IST
കാല്‍ഗറി: കാല്‍ഗറി സെന്‍റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ത്രിദിന വൊക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ (വിബിഎസ്) സംഘടിപ്പിച്ചു. ജീവ് മാത്യുവും ആന്‍ ജോര്‍ജും വിവിധ സെഷനുകളില്‍ ക്ലാസുകള്‍ എടുത്തു.

മൂന്നു വയസു മുതല്‍ 18 വയസുവരെയുള്ള 65 കുട്ടികള്‍ പങ്കെടുത്തു. വിബിഎസിനു ഇടവക വികാരി ഫാ. സന്തോഷ് മാത്യു നേതൃത്വം നല്‍കി. പരിപാടികള്‍ക്ക് സന്ദീപ് അലക്‌സാണ്ടര്‍ സ്വാഗതവും ജോയല്‍ ജോസഫ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം