പൗ​ലോ​സ് പാ​റേ​ക്ക​ര കോ​ർ എ​പ്പി​സ്കോ​പ്പ ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 23 മു​ത​ൽ
Monday, August 19, 2019 11:52 PM IST
ഡാ​ള​സ് : സു​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും പ്ര​മു​ഖ വേ​ദ​പ​ണ്ഡി​ത​നും ചി​ന്ത​ക​നു​മാ​യ റ​വ. ഫാ. ​പൗ​ലോ​സ് പാ​റേ​ക്ക​ര കോ​റെ​പ്പി​സ്കോ​പ്പാ​യു​ടെ ദൈ​വ​വ​ച​ന​പ്ര​ഘോ​ഷ​ണം ശ്ര​വി​ക്കു​വാ​ൻ ഡാ​ള​സ് നി​വാ​സി​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ങ്ങു​ന്നു.

ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 23, 24, 25 (വെ​ള്ളി ശ​നി ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (11550 Luna Rd, Dallas, TX 75234) ന​ട​ത്ത​പ്പെ​ടു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ണി​ൽ​റ​വ.​ഫാ. പൗ​ലോ​സ് പാ​റേ​ക്ക​ര കോ​റെ​പ്പി​സ്കോ​പ്പാ തി​രു​വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വൈ​കി​ട്ട് 6:30 മു​ത​ൽ 9 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും.

ഈ ​വൈ​ദി​ക​ശ്രേ​ഷ്ഠ​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ശ്ര​വി​ക്കു​ന്ന​തി​നും ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ അ​നു​ഗ്ര​ഹ​ക​ര​മാ​ക്കി തീ​ർ​ക്കു​ന്ന​തി​നും ജാ​തി​മ​ത ഭേ​ദ​മെ​ന്യേ ഏ​വ​രെ​യും യോ​ഗ​ങ്ങ​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.

റ​വ.​ഡോ. എ​ബ്ര​ഹാം മാ​ത്യു 2148864532
റ​വ ബ്ലെ​സി​ൻ കെ. ​മോ​ൻ 9729510320
ജോ​ബി. ജോ​ണ്‍ 2142353888 (ക​ണ്‍​വീ​ന​ർ )
ജോ ​ഇ​ട്ടി 2146041058 (സെ​ക്ര​ട്ട​റി )
ഫെ​ബി​ൻ ജോ​ജി (ട്ര​ഷ​റ​ർ ) 469 356 3621

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി