ഐ​എം​എ ഗാ​ന്ധി​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി
Monday, August 19, 2019 11:56 PM IST
ഷി​ക്കാ​ഗോ: ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​ത്തി​മൂ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ സ്കോ​ക്കി​യി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ട​ത്തി. ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി സ്വ​ജീ​വി​തം ത്യ​ജി​ച്ച ആ​യി​ര​ക്ക​ണ​ക്കി​നു ആ​ളു​ക​ളു​ടേ​യും, നേ​താ​ക്ക·ാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​രേ​യും ഇ​ത്ത​രു​ണ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

ഓ​ഗ​സ്റ്റ് 15 ഭാ​ര​തീ​യ​രെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം പു​ണ്യ​ദി​ന​മാ​ണെ​ന്നും, സ്വ​ദേ​ശ​ത്താ​യാ​ലും വി​ദേ​ശ​ത്താ​യാ​ലും ജാ​തി മ​ത വ​ർ​ണ ഭാ​ഷാ​ഭേ​ദ​മി​ല്ലാ​തെ ഓ​രോ ഭാ​ര​തീ​യ​നും ആ ​പു​ണ്യ​ദി​നം സ​ന്തോ​ഷ​മാ​യി ആ​ച​രി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ണി​ക്ക​ർ ഓ​ർ​മ്മി​പ്പി​ച്ചു. പോ​ൾ പ​റ​ന്പി, ജോ​സി കു​രി​ശി​ങ്ക​ൽ, ഏ​ബ്ര​ഹാം ചാ​ക്കോ, ജോ​യി പീ​റ്റ​ർ ഇ​ണ്ടി​ക്കു​ഴി എ​ന്നി​വ​രും സ്വാ​ത​ന്ത്ര്യ​ദി​ന ചി​ന്ത​ക​ൾ പ​ങ്കു​വ​ച്ചു.

ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ യു​വ​ജ​നോ​ത്സ​വം, ഓ​ണം എ​ന്നീ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 21ന് ​ആ​ണെ​ന്നും, അ​സോ​സി​യേ​ഷ​ൻ വെ​ബ്സൈ​റ്റ് ആ​യ ശ​ഹ​ഹ​ശിീ​ശൊ​മ​ഹ​മ്യ​മ​ഹ​ല​ല​മൈീ​ര​ശ​മ​ശേീി.ീൃ​ഴ സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും ത​ദ​വ​സ​ര​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റിപ്പോർട്ട് : ജോ​യി​ച്ച​ൻ പു​തു​ക്കു​ളം