പ​ത്ത് സെ​ന്‍റ് നാ​ണ​യം ലേ​ല​ത്തി​ൽ വാ​ങ്ങി​യ​ത് 1.32 മി​ല്യ​ൻ ഡോ​ള​റി​ന്
Tuesday, August 20, 2019 11:18 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ പ​ത്ത് സെ​ന്‍റ് (ഡൈം) ​നാ​ണ​യം 1.32 മി​ല്യ​ൻ ഡോ​ള​റി​ന് യു​ട്ടാ​യി​ൽ നി​ന്നു​ള്ള വ്യ​വ​സാ​യി ഡെ​ൽ ലോ​യ് ഹാ​ൽ​സ​ൻ സ്വ​ന്ത​മാ​ക്കി. സ്റ്റേ​ക്ക്സ് ബൊ​വേ​ഴ്സ് ഗാ​ല​റി​യു​ടെ സ്ഥി​തി വി​വ​ര​ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഡൈം ​ആ​കെ 24 എ​ണ്ണ​മാ​ണ് നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ഒ​ന്പ​തെ​ണ്ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്.

റി​യ​ൽ സാ​ൾ​ട്ട് ലേ​ക്ക് എം​എ​ൽ​എ​സ് ടീം ​ഉ​ട​മ​സ്ഥ​നാ​യ ഹാ​ൽ​സ​ൻ ഇ​ത്ത​രം നാ​ണ​യം ശേ​ഖ​രി​ക്കു​ന്ന​തി​ൽ അ​തീ​വ ത​ൽ​പ​ര​നാ​ണ്. ചാ​ൾ​സ് ഇ. ​ബാ​ർ​ബ​ർ ഡി​സൈ​ൻ ചെ​യ്ത ചു​രു​ക്കം ചി​ല നാ​ണ​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

ജെ​റി ബു​സ്സി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്ന ഈ ​നാ​ണ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത് 1988ൽ ​ഈ നാ​ണ​യം ലേ​ലം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. 2016ൽ ​ഇ​തേ ത​ര​ത്തി​ലു​ള്ള ഡൈം ​പേ​ർ വെ​ളി​പ്പെ​ടു​ത്തു​വാ​നാ​ഗ്ര​ഹി​ക്കാ​ത്ത ഒ​രാ​ൾ 2 മി​ല്യ​ൻ ഡോ​ള​റി​നാ​ണ് ലേ​ല​ത്തി​ൽ വാ​ങ്ങി​യ​ത്. ിൃശ2019​മൗ​ഴ20​റ​ശാ​ല.​ഷു​ഴ റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ