ലാ​ന നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​നി​ൽ പു​സ്ത​ക​പ​രി​ച​യം
Thursday, August 22, 2019 9:58 PM IST
ഡാ​ള​സ്: ലാ​ന (ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക)​യു​ടെ പ​തി​നൊ​ന്നാ​മ​ത് നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 1, 2, 3 തീ​യ​തി​ക​ളി​ൽ ഡാ​ള​സി​ലെ ഡി. ​വി​ന​യ​ച​ന്ദ്ര​ൻ ന​ഗ​റി​ൽ ( ഡ​ബി​ൾ ട്രീ ​ഹോ​ട്ട​ൽ, 11611 ലൂ​ണാ റോ​ഡ്, ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്, ഠ​ത 75234 ) വ​ച്ച് പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി ന​ട​ത്തു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

ലാ​ന സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു, മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ മു​ൻ​നി​ർ​ത്തി, മ​ല​യാ​ള ഭാ​ഷാ​സ്നേ​ഹി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​രാ​യ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​കു​ള​ത്തി​നെ​യും, ജെ​യിം​സ് കു​രീ​ക്കാ​ട്ടി​ലി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ത​ങ്ങ​ളു​ടെ പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​വാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്ന​വ​ർ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

2016-19 കാ​ല​യ​ള​വി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ഇം​ഗ്ലീ​ഷ് / മ​ല​യാ​ളം കൃ​തി​ക​ളു​ടെ ഒ​രു പ്ര​തി അ​ബ്ദു​ൾ പു​ന്ന​യൂ​ർ കു​ള​ത്തി​ന്‍റെ മേ​ൽ​വി​ലാ​സ​ത്തി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കേ​ണ്ട​താ​ണ്.

പു​സ്ത​ക​ങ്ങ​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്. ലാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു, പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ കൃ​തി​ക​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യു​ള്ളു എ​ന്ന് പ്ര​ത്യേ​കം അ​റി​യി​ക്കു​ന്നു.

കൃ​തി​ക​ൾ അ​യ​യ്ക്കേ​ണ്ട വി​ലാ​സം:
M. N. Abdutty.
25648 Salem
Roseville, MI 48066