അമേരിക്കയിൽ കുമ്മനം രാജശേഖരന് ഊഷ്മള സ്വീകരണം
Saturday, August 24, 2019 3:22 PM IST
വാഷിംഗ്ടൺ ഡിസി : മൂന്നാഴ്ചത്തെ അമേരിക്കൻ സന്ദർശനെത്തിയ കുമ്മനം രാജശേഖരന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. കേരള ഹിന്ദു സ് ഓഫ് നോർത്ത് അമേരിക്കയുടെയും ഓവർസീസ് ഫ്രണ്ട് ഓഫ് ബിജിപിയുടേയും ഭാരവാഹികൾ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.

ന്യൂ ജേഴ്സിയിൽ നടക്കുന്ന കെഎച്ച്എൻഎ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ കുമ്മനത്തിന് വാഷിംഗ്ടൺ, ഹുസ്റ്റൺ, ഡാളസ്, ഫ്ളോറിഡ, ന്യൂ യോർക്ക്, ഫിലഡൽഫിയ, ന്യൂ ജേഴ്സി, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ നഗരങ്ങളിൽ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വിവിധ വിദ്യാഭ്യാസ - ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും സന്ദര്‍ശിക്കും. മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരില്‍ 9 നഗരങ്ങളില്‍ സൗഹൃദ സമ്മേളങ്ങളും ഉണ്ടാകും.

കെഎച്ച്‌എൻഎ ഡയറക്ടർ ബോർഡ് അംഗം രതീഷ് നായർ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ അരുൺ രഘു, മധു തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.

ഓഗസ്റ്റ് 24 ന് ഹൂസ്റ്റൺ, 25ന് ഡാളസ്, 27ന് ഫ്ളോറിഡ, 30ന് ന്യൂജേഴ്സി, സെപ്റ്റംബർ മൂന്നിന് ന്യൂയോർക്ക്, 4 ന് ഫിലഡൽഫിയ, 6ന് ലോസ് ആഞ്ചലസ്, 8 ന് സാൻ ഡിയാഗോ, 9 ന് സാൻഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലാണ് സന്ദർശനം.