ഡാളസ് കേരള അസോസിയേഷന്‍ അവാർഡ് വിതരണവും ഓണാഘോഷവും 14 ന്
Saturday, September 14, 2019 5:02 PM IST
ഡാളസ് : ഡാളസ് കേരള അസോസിയേഷന്‍ സെപ്റ്റംബര്‍ 14 ന് (ശനി) വിപുലമായ പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. കോപ്പല്‍ സെന്‍റ് അല്‍ഫോൻസ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ആരംഭിക്കുന്ന ചടങ്ങില്‍ ഡാളസിലെ പ്രമുഖ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനും അസോസിയേഷന്‍ മുന്‍ പ്രസിഡൻങറും ഇന്‍റർനാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ സ്ഥാപകനും സിഇഒയുമായ കെ.ജി. മന്മഥന്‍ നായര്‍ മുഖ്യാത്ഥിയായി പങ്കെടുക്കും.

പൂക്കളം, വാദ്യമേളം, കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആൻഡ് എഡ്യൂക്കേഷനും സംയുക്തമായി പ്രഖ്യാപിച്ച 2019 ലെ എഡ്യൂക്കേഷന്‍ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ മലയാളികളേയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് റോയ് കൊടുവത്ത് , സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: അനശ്വര്‍ മാമ്പിള്ളി 214 997 1385.

റിപ്പോർട്ട്: പി.പി. ചെറിയാൻ