വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ഓണാഘോഷവും വാമന ജയന്തി ആഘോഷവും സെപ്റ്റംബർ 15 ന്
Saturday, September 14, 2019 8:26 PM IST
ന്യൂയോർക്ക് : വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ഓണാഘോഷവും വാമനജയന്തി ആഘോഷവും സെപ്റ്റംബർ 15 ന്
(ഞായർ) രാവിലെ 11.30 മുതൽ (606 Halstead Ave, Mamaroneck , NY) ആഘോഷിക്കുന്നു.

ഭൂതകാലത്തിന്‍റെ നന്മകളുടെ തിരിച്ചുവരവിനായുള്ള മലയാളിയുടെ പ്രാര്‍ഥനാപൂര്‍വമായ അനുഷ്ഠാനമാണ് ഓണം. ഭാവികാലത്തിലേക്ക് നിറമനസോടെ സഞ്ചരിക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ആചാരമാണത്. ഇത് ഭക്തിനിർഭരമായ അവസ്ഥയിൽ ആഘോഷിക്കുക എന്നതുകൂടിയാണ്.

വാമന പുജയോട് ആരംഭിക്കുന്ന ഓണാഘോഷത്തിൽ പ്രേത്യക പൂജകളും ഉണ്ടായിരിക്കും. പ്രശസ്ത സംഗീതജ്ഞ സാവിത്രി രാമാനുന്ദ് ആണ് ഓണ സന്ദേശം നൽകുന്നത്. വിഭവ സമർഥമായ ഓണസദ്യ വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്. ആറന്മുള വള്ളസദ്യക്ക് സമാനമായ ഓണസദ്യയാണ് ഓണത്തിനു വേണ്ടി ഒരുക്കിയിട്ടുള്ളത്. വിവിധ കലാ പരിപാടികളും അത്തപ്പൂക്കളം തിരുവാതിരകളി തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. ഓണക്കാലത്തിന്‍റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

വാമനജയന്തി ആഘോഷത്തിന്‍റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി ഗുരുസ്വാമി പാർഥസാരഥി പിള്ളയും ക്ഷേത്ര കമ്മിറ്റിയും അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ