മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം ആശാ ശരത്ത് ഉദ്ഘാടനം ചെയ്യും
Saturday, September 14, 2019 8:39 PM IST
ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഷിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷവും നിര്‍ധനര്‍ക്കുള്ള ഭവനപദ്ധതിയുടെ ഉദ്ഘാടനവും പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് നിര്‍വഹിക്കും.

സെപ്റ്റംബര്‍ 21-നു (ശനി) വൈകുന്നേരം 5 ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്‍റ് മേരീസ് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ. 5 മുതല്‍ 6.30 വരെ ഓണസദ്യ, തുടര്‍ന്നു താലപ്പൊലി-ചെണ്ടമേളം എന്നിവയോടൂകൂടി മാവേലിയുമായി ഓണാഘോഷയാത്ര, പൊതുസമ്മേളനം, കലാമേള എന്നിവ നടക്കും.

ഇത്തവണത്തെ കലാമേളയ്ക്ക് കലാരംഗത്ത് കഴിവുതെളിയിച്ച പ്രമുഖര്‍ നേതൃത്വം നല്‍കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം