റെ​ജി ചെ​റി​യാ​ന് ഫോ​മാ സു​ഹൃ​ത്തു​ക്ക​ൾ ആ​ദ​രാ​ഞ്ജ​ലി​കൾ അർപ്പിച്ചു
Thursday, September 19, 2019 10:48 PM IST
ഡാ​ള​സ്: അ​കാ​ല​ത്തി​ൽ നി​ര്യാ​ത​നാ​യ റെ​ജി ചെ​റി​യാ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളി​ൽ പൊ​തി​ഞ്ഞ അ​ശ്രു​പൂ​ജ​യ​ർ​പ്പി​ച്ച് ഫോ​മാ സു​ഹൃ​ത്തു​ക്ക​ൾ വി​ട​ചൊ​ല്ലി. ജോ​ർ​ജി​യ​യി​ലെ അ​റ്റ്ലാ​ന്‍റ സി​റ്റി​യി​ൽ സെ​പ്റ്റം​ബ​ർ 15 ഞാ​യ​റാ​ഴ്ച ന​ട​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​വാ​സി ജീ​വി​ത​ത്തി​ൽ സൗ​ഹൃ​ദം കൊ​ണ്ട് ച​രി​ത്ര​മെ​ഴു​തു​ക​യാ​യി​രു​ന്നു.

ജാ​തി-​മ​ത-​ഭേ​ദ​മെ​ന്യേ, അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്നു ചേ​ർ​ന്ന ഫോ​മാ നേ​താ​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന്് റ​ജി ചെ​റി​യാ​ന് അ​ന്ത്യ​യാ​ത്ര ചൊ​ല്ലു​ന്ന ആ ​നി​മി​ഷം ഏ​വ​രു​ടെ​യും ക​ണ്ണു​ക​ൾ ഈ​റ​ന​ണി​യി​ക്കു​ന്ന​താ​യി​രു​ന്നു. ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ, സ​ന്ത​പ്ത കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു​കൊ​ണ്ട് നേ​രി​ട്ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം, ഫോ​മാ​യു​ടെ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​നെ പ്ര​തി​നി​ധി​ക​രി​യ്ക്കു​ന്ന നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗം ഡൊ​മി​നി​ക് ചാ​ക്കോ​നാ​ലി​ന്‍റെ വ​സ​തി​യി​ൽ അ​നു​ശോ​ച​ന​യോ​ഗം കൂ​ടി. ഫോ​മാ ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ജോ​സ് ഏ​ബ്രാ​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​സ്തു​ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും പ​രേ​ത​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​ർ​ന്നു. ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, മു​ൻ ഫോ​മാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വ​ച്ചാ​ച്ചി​റ എ​ന്നി​വ​രെ കൂ​ടാ​തെ ഫോ​മാ​യി​ലെ മ​റ്റ് പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു. ഫോ​മാ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ ​ഈ​പ്പ​ൻ, നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗം ബി​ജു ജോ​സ​ഫ്, ജോ​ർ​ജ് മേ​ലേ​ത്ത് എ​ന്നി​വ​രും, ’അ​മ്മ അ​സോ​സി​യേ​ഷ​ൻ’, ഗാ​മ അ​സോ​സി​യേ​ഷ​ൻ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ എ​ന്നീ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ന​ല്കി​യ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭി​ന്ദ​നീ​യ​മാ​ണ്.

ഫോ​മാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, അ​നി​യ​ൻ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ, അ​ന്ത​രി​ച്ച റ​ജി ചെ​റി​യാ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ആ​രം​ഭി​ച്ച വാ​ട്ട്സ് ആ​പ് കൂ​ട്ടാ​യ്മ​യി​ൽ അ​ണ​മു​റി​യാ​തെ​ത്തി​യ അ​നു​ശോ​ച​ന​പ്ര​വാ​ഹ​ക​ങ്ങ​ൾ ആ​രെ​യും അ​ന്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് നേ​രി​ട്ടെ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച​വാ​രാ​ണ​ധി​ക​വും. റ​ജി ചെ​റി​യാ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ന്ധ’​അ​മ്മ​ന്ധ യു​ടെ​യും, ഫോ​മാ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ, ബാ​ധ്യ​ത​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ദു:​ഖാ​ർ​ത്ത​രാ​യ കു​ടം​ബ​ത്തെ സ​ഹാ​യി​ക്കു​വാ​ൻ ഒ​രു ഫ​ണ്ട് ശേ​ഖ​ര​ണം ഇ​തി​നോ​ട​കം ആ​ര​ഭി​ച്ചി​ട്ടു​ണ്ട്. ന​മ്മ​ളാ​ൽ ക​ഴി​യു​ന്ന ചെ​റി​യ സ​ഹാ​യ​ങ്ങ​ൾ, ആ ​കു​ടും​ബ​ത്തി​ന് വ​ലി​യ സ​ഹാ​യ​മേ​കി​യേ​ക്കും. https://www.facebook.com/donate/2654196564600182/10157270848715708/

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്