യുഎസിൽ വാഹനാപകടം: ഷില്ലോംഗ് ആർച്ച്ബിഷപ്പും മലയാളി വൈദികനും മരിച്ചു
Saturday, October 12, 2019 4:49 PM IST
കൊ​ലു​സ കൗ​ണ്ടി (ക​ലി​ഫോ​ർ​ണി​യ): അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഷി​ല്ലോം​ഗ് ആ​ർ​ച്ച്ബി​ഷ​പ് ഡൊ​മി​നി​ക് ജാ​ല (68) യും ​മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​മാ​ത്യു വെ​ള്ളാ​ങ്ക​ലും (50) മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ന് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമല്ല.

വെള്ളിയാഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 10.30ന് ​ക​ലി​ഫോ​ർ​ണി​യ​യി​ലെ കൊ​ലു​സ കൗ​ണ്ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ സെ​മി ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സംഭവ സ്ഥലത്തു തന്നെ ഫാ. മാത്യു മരിച്ചു.

സുഹൃത്തുക്കളെ കാണാൻ ക​ലി​ഫോ​ർ​ണി​യി​ലെ ക്ലി​യ​ർ ലേ​ക്കി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേയായിരുന്നു ബിഷപ്പും സംഘവും. ഫാ.മാത്യൂ 2016 മുതൽ യുഎസിൽ പ്രവർത്തിച്ചു വരികയായിരുന്നു.