മാത്യു ജോര്‍ജ് ഷിക്കാഗോയില്‍ നിര്യാതനായി
Wednesday, October 16, 2019 2:32 PM IST
ഷിക്കാഗോ: ഉടുമ്പന്നൂര്‍ കമ്പക്കുന്നേല്‍ വീട്ടില്‍ മാത്യു ജോര്‍ജ് (ജോയ്, 60 വയസ്) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ സീന മാത്യു കല്ലൂര്‍ക്കാട് റാത്തപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍ : ഷിഫി, ജീനാ, ജോഷ്. മരുമകന്‍ : സാം തോമസ് (ഹൂസ്റ്റണ്‍)

പൊതുദര്‍ശനം : ഒക്ടോബര്‍ 17 നു വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ ഒമ്പതു വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ച് (5000, St Charles Rd, Bellwood, IL 60104)
സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 18 ന് വെള്ളിയാഴ്ച രാവിലെ പത്തിനു സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നതും ശുശ്രൂഷകള്‍ക്ക് ശേഷം ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരിയില്‍ (1400, S Wolf Rd, Hillside, IL 60162) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്, സാം തോമസ് 832 771 9834

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി