ഫിലഡല്‍ഫിയയില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍
Wednesday, October 16, 2019 7:56 PM IST
ഫിലഡല്‍ഫിയ: ആണ്ടുതോറും നടത്തിവരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 18,19 (വെള്ളി, ശനി) തീയതികളില്‍ നടക്കും.
.
ഹാവര്‍ഫോര്‍ട് സെന്‍റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (45 ഗ്ലെന്‍ഡെയ്ല്‍ റോഡ്, ഹാവര്‍ടൗണ്‍) നടക്കുന്ന കണ്‍വന്‍ഷൻ വെള്ളി 6.30-നും ശനി 5.45-നും സന്ധ്യാപ്രാര്‍ഥനയോടെ ആരംഭിക്കും. ടൊറന്‍റോ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി
ഫാ. എബി മാത്യു ആണ് മുഖ്യ പ്രാസംഗികന്‍.

'ഉണര്‍ന്നുകൊള്‍ക ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക. ഞാന്‍ നിന്‍റെ പ്രവര്‍ത്തി എന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ പൂര്‍ണതയുള്ളതായി കണ്ടില്ല' വെളിപാട്: 3-2 എന്നതാണ് ചിന്താവിഷയം.

സെന്‍റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, സെന്‍റ് മേരീസ് ക്‌നാനായ പള്ളി, സെന്‍റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി എന്നീ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കണ്‍വന്‍ഷന്‍റെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ഫാ. റെനി ഏബ്രഹാം ചെയര്‍മാനായി, റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരില്‍ (വൈസ് പ്രസിഡന്‍റ്), ഫാ. കുര്യാക്കോസ് വെട്ടിക്കാട്ടില്‍, റവ.ഡീക്കന്‍ വര്‍ഗീസ് പറമ്പത്ത്, സെക്രട്ടറി കമാന്‍ഡര്‍ ജോബി ജോര്‍ജ്, ട്രഷറര്‍ സോണി ജേക്കബ്, മാത്യു ചന്ദനശേരില്‍, സക്കറിയ കാരാവള്ളില്‍, ലിജു ഏബ്രഹാം, റെനി എരണയ്ക്കല്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം