കൂ​ട​ത്തി​നാ​ലി​ൽ കു​ടും​ബ​സം​ഗ​മം ടെ​ക്സ​സി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യി
Thursday, October 17, 2019 10:15 PM IST
ഹൂ​സ്റ്റ​ണ്‍: ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കി ഓ​ർ​മ​യി​ൽ എ​ന്നും ത​ങ്ങി​നി​ൽ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി അ​വ​ർ വീ​ണ്ടും ഒ​ത്തു​കൂ​ടി. റാ​ന്നി​യി​ലെ പ്ര​ശ​സ്ത​മാ​യ കൂ​ട​ത്തി​നാ​ലി​ൽ കു​ടും​ബ​ത്തി​ലെ മൂ​ന്നു ത​ല​മു​റ​ക​ളി​ൽ പെ​ട്ട​വ​രു​ടെ കൂ​ടി​വ​ര​വ് കൂ​ടി​യാ​യി​രു​ന്നു ഒ​ക്ടോ​ബ​ർ 10 മു​ത​ൽ 13 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ട്ട കൂ​ട​ത്തി​നാ​ലി​ൽ കു​ടും​ബ​സം​ഗ​മം.

ടെ​ക്സ​സി​ലെ പ്ര​കൃ​തി​സു​ന്ദ​ര​മാ​യ ഗി​ഡിം​ഗ്സി​ലു​ള്ള ക്യാ​ന്പ് തേ​ജ​സി​ൽ വ​ച്ചാ​യി​രു​ന്നു ഫാ​മി​ലി റീ ​യൂ​ണി​യ​ൻ 2019. പ​ങ്കെ​ടു​ത്ത 76 കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രേ യൂ​ണി​ഫോ​മി​ൽ അ​ണി​നി​ര​ന്ന​പ്പോ​ൾ കു​ടും​ബ സം​ഗ​മം അ​വി​സ്മ​ര​ണീ​യ​മാ​യി മാ​റി. ഇ​ന്ത്യ​യി​ലെ ഡെ​റാ​ഡൂ​ണി​ൽ നി​ന്നും കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി ചേ​ർ​ന്ന കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണ്‍, ഡാ​ള​സ്, ഓ​സ്റ്റി​ൻ തു​ട​ങ്ങി വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ്് ട്രം​പി​നെ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​യും അ​വ​രു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ അം​ഗ​ങ്ങ​ൾ ഹാ​സ്യാ​ത്മ​ക​മാ​യി
അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി. ഡി​വോ​ഷ​ണ​ൽ ഡാ​ൻ​സ്, ഷാ​ഡോ ഡാ​ൻ​സ്, ബൂം ​ബൂം ബി​രി​യാ​ണി ഡാ​ൻ​സ്, വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​ടി​പൊ​ളി ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ടാ​ല​ണ്ട് നൈ​റ്റി​ന് കൊ​ഴു​പ്പു കൂ​ട്ടി. ’ആ​ധു​നി​ക ക്രി​സ്ത്യാ​നി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തോ​ട് ബ​ന്ധ​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച സ്കി​റ്റ് അ​ർ​ത്ഥ​വ​ത്തും മി​ക​വു​റ്റ​തു​മാ​യി​രു​ന്നു.

കൂ​ട​ത്തി​നാ​ലി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ജോ​ണ്‍ തോ​മ​സ്, കെ. ​ജോ​ണ്‍ വ​ർ​ഗീ​സ്, ജോ​ണ്‍ എ​ബ്ര​ഹാം, ജോ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ കു​ടും​ബ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. 2007 മു​ത​ൽ ഒ​ന്നി​ട​വി​ട്ട വ​ർ​ഷ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ അ​ടു​ത്ത കൂ​ടി വ​ര​വ് ന​ട​ക്കു​ന്ന 2021 ൽ ​വീ​ണ്ടും കാ​ണാ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ഞാ​യ​റാ​ഴ്ച കു​ടും​ബ​സം​ഗ​മം സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി