ഹൃസ്വ ചിത്രം "സ്വീറ്റ് സിസ്റ്റീൻ' അമേരിക്കയിൽ റിലീസ് ചെയ്തു
Saturday, October 19, 2019 7:15 PM IST
ന്യൂയോർക്ക്: ഹൃസ്വ ചിത്രം "സ്വീറ്റ് സിസ്റ്റീൻ' അമേരിക്കയിൽ റിലീസ് ചെയ്തു. "അവർക്കൊപ്പം', "ടോറന്‍റ് ' എന്നീ ചിത്രങ്ങൾക്കുശേഷം തോപ്പിൽ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഗണേഷ് നായർ സംവിധാനം ചെയ്‌ത ഹൃസ്വ ചിത്രമാണ് സ്വീറ്റ് സിസ്റ്റീൻ.

ഏറെ പുതുമകളോടെ ചിത്രീകരിച്ചിരിക്കുന്ന ഹൃസ്വ ചിത്രം പല പ്രത്യേകതകളോടും കൂടി ചിത്രീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഗണേഷ്. ആദ്യന്തം വളരെ ലളിതമായി ചിത്രികരിച്ചിരിക്കുന്ന ഓരോ രംഗങ്ങളിലും അമേരിക്കൻ മലയാളികൾക്ക് അഭിമാനം പകരും വിധം ഒരു ദൃശ്യവിരുന്നിന്‍റെ ഒരു പൂക്കളം ഒരുക്കാൻ ഗണേഷിനു കഴിഞ്ഞു.

ടീൻ ഏജ്‌ കാലത്തു കുട്ടികളിൽ ഉണ്ടാകുന്ന ഓരോ മാറ്റവും രക്ഷകർത്താക്കളേ അലസോരപ്പെടുത്താറുണ്ട് , സ്നേഹത്തോടും, കാരുണ്യത്തോടും ഉള്ള ഇടപെടൽ കുട്ടികളെ നമ്മളിലേക്ക് കൂടുതൽ അടുപ്പിക്കാൻ കഴിയും . എന്തിനും രക്ഷകർത്താക്കളുടെ സപ്പോർട്ട് ഉണ്ടെന്ന ഒരു തോന്നൽ അവരിൽ കൂടുതൽ കോൺഫിഡൻസ് ഉണ്ടാക്കി എടുക്കാൻ കഴിയും എന്ന് ചിത്രത്തിലൂടെ ഗണേഷ് നായർ വരച്ചു കാട്ടുന്നു.

അമേരിക്കയിൽ വളരുന്ന കുട്ടികൾ പൊതുവെ തന്‍റെ സംസ്കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്കാരങ്ങളിലെ നന്മ കാണാന്‍ സാധിക്കാതെ പോകും. അവർ ഏത് സംസ്കാരത്തില്‍ വളര്‍ന്നാലും അവരെ സ്നേഹിച്ചു വളർത്തുകയാണെങ്കിൽ അവർ നമ്മളോടൊപ്പം എല്ലാ സംസ്കരവും ഉൾപ്പെടുത്തി വളർത്താൻ കഴിയും എന്ന് വളരെ വ്യത്യസ്തമായ പ്രമേയം ആണ് പ്രേക്ഷകർക്ക് നൽകുന്നത്.

അഭിനേതാക്കളായി ക്രിസ് തോപ്പിൽ , വത്സ തോപ്പിൽ , സഞ്ജന ജയ്‌സ്വാൾ , ദേവിക നായർ , അവന്തിക നായർ , കൊച്ചുണ്ണി ഇളവൻ മഠം , പ്രിയ പോൾ , അരവിന്ദ് പദ്മനാഭൻ , പ്രജീഷ് രാമചന്ദ്രൻ , കജോൾ ഖദ്രി ,ഹർഷിത സേട്ട് എന്നിവരാണ് വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.

കൊച്ചുണ്ണി ഇളവൻ മഠം എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ആയും മനോജ് നമ്പ്യാർ (ഡയറക്ടർ ഫോട്ടോഗ്രാഫി ), തിരക്കഥ, ഗാനരചന അജിത് എൻ നായർ , റെജിൻ രവീന്ദ്രൻ അസോസിയേറ്റ് ഡയറക്ടർ , ഗിരി സൂര്യ പശ്ചാത്തല സംഗീതവും ബിജു രത്‌നം എഡിറ്റിംഗ് , വിനോദ് കെആർകെ ഓഫീസ് നിർവഹണം , അരവിന്ദ് പദ്മനാഭൻ , മൈഥിലി കൃഷ്ണൻ എന്നിവർ പ്രൊഡക്ഷൻ കോഓർഡിനേറ്റർമാരായും പ്രവർത്തിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ