കേരള റൈറ്റേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
Monday, November 18, 2019 9:44 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള റൈറ്റേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഡോ. മാത്യു വൈരമൺ (പ്രസിഡന്‍റ്), ജോസഫ് പൊന്നോലി (സെക്രട്ടറി), മാത്യു മത്തായി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

കേരള റൈറ്റേഴ്സ് ഫോറം സ്ഥാപക പ്രസിഡന്‍റ് മാത്യു നെല്ലിക്കുന്നം, ലാന പ്രസിഡന്‍റ് ജോൺ മാത്യു എന്നിവർ ഉപദേശക സമിതിയിൽ തുടരും.