ജെസി പോൾ ജോർജിന് ഡോക്ടറേറ്റ്
Thursday, December 5, 2019 10:32 PM IST
ഡാളസ്: ചിൽഡ്രൻസ് മെഡിക്കൽ സെന്‍ററിലെ ഹാർട്ട് സെന്‍ററിൽ ക്ലിനിക്കൽ റിവ്യൂവർ ആയി ജോലി ചെയ്യുന്ന ജെസി പോൾ ജോർജിന് Grand Canyon University യിൽ നിന്നും ഡോക്ടറേറ്റു ലഭിച്ചു. Health Literacy intervention സാദ്ധ്യമാക്കുന്നതിനെ പറ്റിയുള്ള പഠനവും പ്രാക്ടീസ് പ്രോജക്ടുമാണ് ഡോക്ടറൽ സ്റ്റഡീസിന് വിഷയമാക്കിയത്.

SHGHS, ഭരണങ്ങാനം, SGC, അരുവിത്തുറ, അകകങട ന്യൂഡൽഹി, എന്നിവിടങ്ങളിലായി സ്കൂൾ കോളജ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ എത്തിയ ശേഷം നഴ്സിംഗിൽ മാസ്റ്റർ ബിരുദം നേടി. നഴ്സിംഗ് മേഖലയിലെ മികച്ച പ്രവർത്തന മികവിനുള്ള DFW ഗ്രേറ്റ് 100 അവാർഡും ഡെയ്സി അവാർഡും ലഭിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് മിഷൻ ലീഗ് , കെസിഎസ്.എൽ തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകയും ദീപിക ബാലസംഖ്യത്തിന്‍റെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇർവിംഗ് കോപ്പൽ സെന്‍റ് അൽഫോൻസാ കത്തോലിക്കാ ദേവാലയ അംഗമാണ്.


ഭർത്താവ് ജോർജുകുട്ടി തോമസ് സിപിഎ. മക്കൾ ജലീറ്റ്, ബ്രയാൻ

റിപ്പോർട്ട് ലാലി ജോസഫ് ആലപ്പുറത്ത്