ഷി​ക്കാ​ഗോ ലാ​റ്റി​ൻ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 14ന്
Thursday, December 12, 2019 12:22 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ലാ​റ്റി​ൻ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ ഈ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 14 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മ​ണി​ക്ക് മേ​രി ക്യൂ​ൻ ഓ​ഫ് ഹെ​വ​ൻ കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ (Mary Queen of Heven Catholic Church, 426 N, West Ave, Elmhurst, Illinois- 60126)വ​ച്ചു ആ​ഘോ​ഷി​ക്കു​ന്നു.

ഫാ. ​ടോം രാ​ജേ​ഷ് പ​ള്ളി​യി​ൽ, ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി​യി​ൽ എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഡി​സം​ബ​ർ 14 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്നു പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് തു​ട​ക്കം​കു​റി​ച്ച് സാ​ന്‍റാ​യു​ടെ വ​ര​വേ​ൽ​പും, ക്രി​സ്തു​മ​സ്് ക​രോ​ളും, ക​ലാ​പ​രി​പാ​ടി​ക​ളും, ക്രി​സ്മ​സ് വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

പ്ര​സി​ഡ​ന്‍റ് ഹെ​റാ​ൾ​ഡ് ഫി​ഗു​രേ​ദോ​യും, ഭാ​ര​വാ​ഹി​ക​ളും എ​ല്ലാ ചി​ക്കാ​ഗോ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അം​ഗ​ങ്ങ​ളേ​യും, മ​റ്റ് സ​മൂ​ഹ​ത്തി​ലെ സ്നേ​ഹി​ത​രേ​യും ഈ ​ക്രി​സ്തു​മ​സ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഹെ​റാ​ൾ​ഡ് ഫി​ഗു​രേ​ദോ (630 400 1172), ജോ​മോ​ൻ പ​ണി​ക്ക​ത്ത​റ (630 373 2134), ബി​നു അ​ല​ക്സ് (630 217 6778), വി​ജ​യ് വി​ൻ​സെ​ന്‍റ് (847 909 1252).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം