ഫി​ല​ഡ​ൽ​ഫി​യ​യി​ൽ കെ​ട്ടി​ട​ത്തി​ൽനിന്നു വീ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, January 14, 2020 10:22 PM IST
ഫിലഡൽഫിയ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ‌​നി​ന്നു വീ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഡ്രെ​ക്സ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി വി​വേ​ക് സു​ബ്ര​ഹ്മ​ണി (23) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു സു​ബ്ര​ഹ്മ​ണി.

ബ​ട്ട​ൺ​വു​ഡ് സ്ട്രീ​റ്റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ സു​ബ്ര​ഹ്മ​ണി​യും ര​ണ്ട് കൂ​ട്ടു​കാ​രും ഇ​വ​ർ താ​മ​സി​ക്കു​ന്ന ഇരുനില കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് ചാ​ടി​ക്ക​ട​ക്കാ​ൻ ശ്രമിക്കുന്നതിനിടെ താ​ഴേ​ക്കു​വീ​ണ സു​ബ്ര​ഹ്മ​ണി​യു​ടെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചുവെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.