അന്നമ്മ വർഗീസ് നിര്യാതയായി
Friday, January 17, 2020 7:10 PM IST
ഹൂസ്റ്റൺ: മാനന്തവാടി ആറാട്ടുതറ പാക്കാനിക്കുഴിയിൽ പരേതനായ ജോർജ് വർഗീസിന്‍റെ ഭാര്യയും ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗം മാത്യു വർഗീസിന്‍റെ (വിൽസൺ) മാതാവുമായ അന്നമ്മ വർഗീസ് (81 ) മാനന്തവാടിയിൽ നിര്യാതയായി. സംസ്കാരം ജനുവരി 18 നു (ശനി) രാവിലെ 10 നു മാനന്തവാടി മാർത്തോമ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കുശേഷം വയനാട് പെരിയ ശാലേം മാർത്തോമമാ ദേവാലയ സെമിത്തേരിയിൽ.

പരേത റാന്നി അയിരൂർ കുന്നിലെത്തു കുടുംബാംഗമാണ്. മക്കൾ: സണ്ണി, വിൽസൺ (ഹൂസ്റ്റൺ), ജോസ്, സജി (ബഹറിൻ), ജോളി, മനോജ്, ബെന്നി. മരുമക്കൾ: ഗ്രേസി, മേരി (ഹൂസ്റ്റൺ), ഷീന, ഷൈനി (ബഹറിൻ), ജോണി, ജോമി, ജിൻസി .

വിവരങ്ങൾക്ക്: ജോസ് 9947423291 (ഇന്ത്യ), വിൽസൺ 832 771 4723 (വാട്സ്ആപ്)

റിപ്പോർട്ട്:ജീമോൻ റാന്നി