കാ​രു​ണ്യ സ്പ​ർ​ശം 2020 ഡാ​ള​സി​ൽ ഫെ​ബ്രു​വ​രി 2 ഞാ​യ​റാ​ഴ്ച
Thursday, January 23, 2020 9:36 PM IST
ഡാ​ള​സ്: ഇ​ൻ​സ്പെ​യ​റിം​ഗ് ഹൊ​റി​സോ​ണ്‍​സ് എ​ന്ന ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ സ്പ​ർ​ശം 2020 എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് ഇ​വ​ന്‍റ് ഫെ​ബ്രു​വ​രി 2 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം ര​ണ്ടി​ന് ഡാ​ള​സി​ലെ ഗാ​ർ​ല​ന്‍റി​ൽ ഉ​ള്ള ഗ്രാ​ൻ​വി​ല്ലി ആ​ർ​ട്സ് സെ​ന്‍റ​റി​ൽ (300 N 5th St, Garland, Tx 75040) ​വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ജു​വ​നൈ​ൽ ഡ​യ​ബ​റ്റി​സ് റി​സേ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ്രോ​ഗ്രാം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​യ ഫ​ണ്ട് ജു​വ​നൈ​ൽ ഡ​യ​ബ​റ്റി​സ് റി​സേ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡാ​ള​സി​ലെ പ്ലാ​നോ​യി​ൽ ഉ​ള്ള ശ്രീ ​സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ൽ പ​ഠി​ക്കു​ന്ന അ​ന്ന, അ​പ​ർ​ണ, ഏ​റി​ൻ, ജൂ​ലി​യ, ജെ​സ്ലി​ൻ, റി​യ, ശ്രേ​യ, സ്മൃ​തി, നേ​ഹ എ​ന്നീ ഒ​ൻ​പ​ത് കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സ്കൂ​ൾ പ​ഠ​ന​ക്കാ​ല​ത്ത് സ​മൂ​ഹ​ത്തി​ന് എ​ന്ത് ചെ​യ്യു​വാ​ൻ സാ​ധി​ക്കും എ​ന്ന ആ​ശ​യം മ​റ്റു കു​ട്ടി​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണ് കാ​രു​ണ്യ സ്പ​ർ​ശം എ​ന്ന പേ​രി​ൽ ഈ ​ഡാ​ൻ​സ് പ്രോ​ഗ്രാം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​സ്കൂ​ളി​ൽ പ​ഠി​ച്ച കു​ട്ടി​ക​ൾ ന​ട​ത്തി​യ. പ്രോ​ഗ്രാ​മി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച ഫ​ണ്ട് ഫാ. ​ചി​റ​മേ​ൽ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന കി​ഡ്നി ഫൗ​ണ്ടേ​ഷ​നും, ഷീ​ബ അ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ന്ത​നം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സൊ​ല​സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക്കു​മാ​ണ് ന​ൽ​കി​യ​ത്.

ശ്രീ ​സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ ഡ​യ​റ​ക്ട​റും, പ്ര​ശ​സ്ത ന​ർ​ത്ത​കി പ്രൊ​ഫ. ക​ലാ​ക്ഷേ​ത്ര വി​ലാ​സി​നി​യു​ടെ ശി​ഷ്യ​യും, എ​ൻ​ജി​നീ​യ​റിം​ഗി​ൽ മാ​സ്റ്റ​ർ ബി​രു​ദ​ധാ​രി​യു​മാ​യ മി​നി ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നേ​ക​ർ കു​ട്ടി​ക​ളു​ടെ ഈ ​ഉ​ദ്യ​മ​ത്തി​ന് പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ഡാ​ള​സി​ലെ വി​വി​ധ ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്ത​പ്പെ​ടു​ന്ന കാ​രു​ണ്യ സ്പ​ർ​ശം എ​ന്ന ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മി​നി ശ്യാം 214 537 3612

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം