ശ്രീ ​ശ്രീ​നി​വാ​സ​നെ ഫെ​ഡ​റ​ൽ സ​ർ​ക്യൂ​ട്ട് കോ​ട​തി ചീ​ഫ് ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു
Wednesday, February 19, 2020 11:19 PM IST
വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ജൂ​റി​സ്റ്റ് ശ്രീ ​ശ്രീ​നി​വാ​സ​നെ (52) ഡി​സി സ​ർ​ക്യൂ​ട്ട് കോ​ർ​ട്ട് ഓ​ഫ് അ​പ്പീ​ൽ​സ് ചീ​ഫ് ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു. ഫെ​ബ്രു​വ​രി 12നാ​ണ് രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ കോ​ട​തി​യു​ടെ ചീ​ഫ് ജ​ഡ്ജി​യാ​യി ശ്രീ ​ശ്രീ​നി​വാ​സ​നു നി​യ​മ​നം ല​ഭി​ച്ച​ത്.

ഇ​തേ സ്ഥാ​ന​ത്തു നി​യ​മി​ത​നാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​ണ് ശ്രീ​നി​വാ​സ​ൻ. 2018 ൽ ​ഡൊ​ണാ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ജൂ​റി​സ്റ്റ് ന​യോ​മി റാ​വു​വി​നെ ഇ​തേ സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദ്ദേ​ശി​ച്ചു​വെ​ങ്കി​ലും അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല.

സ്റ്റാ​ൻ​ഫോ​ർ​ഡ് ലൊ ​സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​നി​വാ​സ​ൻ 2013 മു​ത​ൽ ജ​ഡ്ജി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. ഒ​ബാ​മ​യാ​ണ് നി​യ​മ​നം ന​ൽ​കി​യ​ത്. ഇ​ന്ത്യ​യി​ലെ ച​ണ്ഡി​ഗ​ഡി​ലാ​യി​രു​ന്നു ശ്രീ​യു​ടെ ജ​ന​നം. 1960 ലാ​ണ് ശ്രീ​യു​ടെ കു​ടും​ബം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. പി​താ​വ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ൻ​സ​സി​ലെ മാ​ത്ത​മാ​റ്റി​ക് പ്ര​ഫ​സ​റാ​യി​രു​ന്നു. മാ​താ​വ് സ​രോ​ജ കാ​ൻ​സ​സ് സി​റ്റി ആ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യാ​പി​ക​യാ​യി​രു​ന്നു. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ െൃല​ലി​ശ്മ​മെി1​ബ2020​ള​ല​യ19.​ഷു​ഴ