ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ 22ന്
Thursday, February 20, 2020 10:37 PM IST
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് വി​ൽ​പ​ത്രം ത​യാ​റാ​ക്കു​ന്ന​തി​നെ കു​റി​ച്ചും വി​വി​ധ ട്ര​സ്റ്റ് രൂ​പീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി 22 ശ​നി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​ഗാ​ർ​ല​ന്‍റ് ബ്രോ​ഡ്വേ​യി​ലു​ള്ള കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് സെ​മി​നാ​ർ.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ടെ​ക്സ​സ്, ഇ​ല്ലി​നോ​യ് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്റ്റേ​റ്റ് പ്ലാ​നിം​ഗി​നെ​ക്കു​റി​ച്ചു വി​വി​ധ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​റ്റോ​ർ​ണി അ​റ്റ് ലൊ ​ജോ​ണ്‍ എ​സ്. കൊ​സ​ൻ​സ​യാ​ണ് സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ കൃ​ത്യ​സ​മ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ എ​ത്തി​ച്ചേ​ര​ണം. പ്ര​വേ​ശ​നം സൗ​ജ​ന്യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :
പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ : 973 580 8784

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ