ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിര്‍ഭരമായി
Friday, February 21, 2020 3:15 PM IST
ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ നടന്ന മൂന്നു നോമ്പാചരണവും പുറത്ത് നമസ്‌കാരവും ഭക്തിനിര്‍ഭരമായി . എല്ലാ ദിവസവും വൈകിട്ട് ഏഴിനു് വി.കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെട്ടു . അവസാന ദിവസമായ ബുധനാഴ്ച്ച വൈകിട്ട് ഏഴിനു വി.കുര്‍ബാനയും തുടര്‍ന്നു കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ ദൈവാലായത്തിലെ കല്‍കുരിശിങ്കല്‍ നടത്തപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയായ പുറത്ത് നമസ്‌കാരവും നടത്തപ്പെട്ടു .

ഫാ. ബോബന്‍ വട്ടംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ പുറത്ത് നമസ്‌കാരത്തില്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദൈവാലയത്തില്‍ പ്രത്യേകം തയാറാക്കിയ കുരിശടിയില്‍ നേര്‍ച്ച എണ്ണ ഒഴിക്കുന്നതിനും തിരി കത്തിക്കുന്നതിനുമുള്ള അവസരമുണ്ടായിരുന്നു . നൂറു കണക്കിന് വിശ്വാസികള്‍ ത്രിദിനത്തില്‍ നടന്ന തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം